പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

എന്താണ് ഈതര്‍ (ETH)?

ഞങ്ങളുടെ ഡിജിറ്റൽ ഭാവിയിലേക്കുള്ള കറൻസി

ഈഥർ കോയിൻ (ETH) ലോകവ്യാപകമായി ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ പണമാണ്.

ഇത് Ethereum ആപ്പുകളുടെ കറൻസിയാണ്.

നിലവിലെ ETH വില (USD)

ലോഡ്ചെയ്യുന്നു...
(അവസാന 24 മണിക്കൂർ)
ETH നേടൂ
വിസ്മയത്തോടെ ഒരു ഈതർ (ETH) ഗ്ലിഫിൽ അത്ഭുതപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ ചിത്രീകരണം

ETH ഒരു ക്രിപ്‌റ്റോകറൻസിയാണ്. ബിറ്റ്കോയിന് സമാനമായ ഇന്റർനെറ്റിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ പണമാണ് ഇത്. നിങ്ങൾ ക്രിപ്റ്റോയിൽ പുതിയ ആളാണെങ്കിൽ, പരമ്പരാഗത പണത്തിൽ നിന്ന് ETH എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇതാ.

ഇത് ശരിക്കും നിങ്ങളുടേതാണ്

നിങ്ങൾ തന്നെ നിങ്ങളുടെ സ്വന്തം ബാങ്കാകാൻ ETH വഴിയൊരുക്കുന്നു. നിങ്ങളുടെ ഉടമസ്ഥതയുടെ തെളിവായ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഫണ്ടുകൾ നിയന്ത്രിക്കാനാകും – മൂന്നാം കക്ഷികളുടെ ആവശ്യമില്ല.

ക്രിപ്റ്റോഗ്രഫി ഉപയോഗിച്ച് സുരക്ഷിതമാക്കി

ഇൻ്റർനെറ്റ് പണം എന്ന ആശയം പുതിയതായിരിക്കാം, എന്നാൽ അത് സുരക്ഷിതമാക്കുന്നതു തെളിയിക്കപ്പെട്ട സാങ്കേതികവിദ്യ വഴിയാണ്. ഇത് നിങ്ങളുടെ വാലറ്റ്, ETH, നിങ്ങളുടെ ഇടപാടുകൾ എന്നിവ സംരക്ഷിക്കുന്നു.

പിയർ-ടു-പിയർ പേയ്‌മെന്റുകൾ

ബാങ്ക് പോലുള്ള ഒരു ഇടനില സേവനവുമില്ലാതെ നിങ്ങളുടെ ETH അയയ്ക്കാൻ കഴിയും. ഇത് വ്യക്തിപരമായി പണം കൈമാറുന്നതുപോലെയാണ്, എന്നാൽ നിങ്ങൾക്ക് ഇത് ആരുമായും എവിടെയും ഏത് സമയത്തും സുരക്ഷിതമായി ചെയ്യാൻ കഴിയും.

കേന്ദ്രീകൃത നിയന്ത്രണമില്ല

ETH വികേന്ദ്രീകൃതവും ആഗോളവുമാണ്. കൂടുതൽ ETH പ്രിന്റുചെയ്യാനോ ഉപയോഗ നിബന്ധനകൾ മാറ്റാനോ തീരുമാനിക്കാൻ ഒരു കമ്പനിയോ ബാങ്കോ ഇല്ല.

ആർക്കും തുറന്നിരിക്കുന്നു

ETH സ്വീകരിക്കുന്നതിന് നിങ്ങൾക്ക് ഒരു ഇന്റർനെറ്റ് കണക്ഷനും വാലറ്റും മാത്രമേ ആവശ്യമുള്ളൂ. പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ്സ് ആവശ്യമില്ല.

വഴക്കമുള്ള അളവിൽ ലഭ്യമാണ്

18 ദശാംശസ്ഥാനങ്ങൾ വരെ ETH വിഭജിക്കപ്പെടുന്നതിനാൽ നിങ്ങൾ 1 മുഴുവൻ ETH വാങ്ങേണ്ടതില്ല. നിങ്ങൾക്ക് ഒരു സമയം ഭിന്നസംഖ്യകൾ വാങ്ങാം - നിങ്ങൾക്ക് വേണമെങ്കിൽ 0.000000000000000001 ETH വരെ.

കുറച്ച് Ethereum വാങ്ങണോ? Ethereum, ETH എന്നീ പദങ്ങൾ ഇടകലർത്തി ഉപയോഗിക്കുന്നത് സാധാരണമാണ്. Ethereum എന്നത് ആണ്, ETH ആണ് Ethereum-ന്റെ പ്രാഥമിക നാണയം/ആസ്തി. നിങ്ങൾ വാങ്ങുവാൻ നോക്കുന്നത് ETH ആകാനാണ് സാധ്യത. Ethereum-നെ കുറിച്ച് കൂടുതലായി.

ETH- ന്റെ പ്രത്യേകത എന്താണ്?

Ethereum-ൽ നിരവധി ക്രിപ്‌റ്റോകറൻസികളും മറ്റ് നിരവധി ടോക്കണുകളും ഉണ്ട്, എന്നാൽ ETH- ന് മാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.

Ethereum-നുള്ള ഇന്ധനവും സുരക്ഷയും ആണ് ETH

ETH ആണ് Ethereum-ന്റെ ജീവരക്തം. നിങ്ങൾ ETH അയയ്ക്കുമ്പോഴോ ഒരു Ethereum ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോഴോ, Ethereum നെറ്റ്വർക്ക് ഉപയോഗിക്കുന്നതിനുള്ള ഫീസ് ETH-ൽ അടയ്ക്കണം. നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ജോലി പരിശോധിക്കുവാനും അതിനു വേണ്ട പ്രക്രിയകൾ പൂർത്തിയാകുവാനും വേണ്ടി ഒരു ബ്ലോക്ക് പ്രൊഡ്യൂസറിന് കൊടുക്കുന്ന പ്രതിഫലമാണ് ഈ ഫീസ്.

വാലിഡേറ്റർ Ethereum-ന്റെ കണക്കു സൂക്ഷിപ്പുകാരെപോലെയാണ് —ആരും ചതിക്കുന്നില്ലെന്ന് അവർ പരിശോധിച്ച് തെളിയിക്കുന്നു. ഇടപാടുകളുടെ ഒരു ബ്ലോക്ക് നിർദ്ദേശിക്കാൻ അവരെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്നു. ഈ ജോലി ചെയ്യുന്ന വാലിഡേറ്റർമാർക്ക് പുതുതായി ഉത്പാദിപ്പിച്ച ETH-ന്റെ ചെറിയ തുകകൾ പ്രതിഫലമായി ലഭിക്കുന്നു.

വാലിഡേറ്ററുമാർ ചെയ്യുന്ന ജോലിയും അവർ മൂലധനവും Ethereum-നെ സുരക്ഷിതമായും കേന്ദ്രീകൃത നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായും നിലനിർത്തുന്നു. ETH Ethereumന് ശക്തി പകരുന്നു.

നിങ്ങൾ നിങ്ങളുടെ ETH ഈടു വയ്ക്കുമ്പോൾ, Ethereum-നെ സുരക്ഷിതമാക്കുവാൻ സഹായിക്കുകയും അതിനുള്ള പ്രതിഫലം നേടുകയും ചെയ്യുന്നു. ഈ സംവിധാനത്തിൽ, ETH നഷ്ടപ്പെടുമെന്ന ഭീഷണി ആക്രമണകാരികളെ പിന്തിരിപ്പിക്കുന്നു. സ്റ്റേക്കിംഗിനെ കുറിച്ച് കൂടുതൽ

Ethereum സാമ്പത്തിക വ്യവസ്ഥയ്ക്ക് ETH അടിസ്ഥാനമിടുന്നു

പണമിടപാടുകളിൽ തൃപ്തിവരാത്തതിനാൽ, Ethereum കമ്മ്യൂണിറ്റി വ്യവസ്ഥയിൽ ആർക്കും സമീപിക്കാവുന്ന ഒരു തികഞ്ഞ സാമ്പത്തിക സമ്പ്രദായം നിർമ്മിക്കുന്നു.

Ethereumൽ തികച്ചും വ്യത്യസ്തമായ ക്രിപ്‌റ്റോ കറൻസി ടോക്കണുകൾ സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് ETH കൊളാറ്ററൽ ആയി ഉപയോഗിക്കാം. കൂടാതെ നിങ്ങൾക്ക് ETH, മറ്റ് ETH- പിന്തുണയുള്ള ടോക്കണുകളിൽ കടം വാങ്ങാനും വായ്പ നൽകാനും പലിശ നേടാനും കഴിയും.

മറ്റ് ടോക്കണുകളുമായും ആപ്ലിക്കേഷനുകളുമായും ചേർന്ന് പ്രവർത്തിക്കാൻ ഉതകുന്നവിധം ETH-ൻ്റെ പ്രവർത്തനക്ഷമത വിപുലീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ടോക്കണാണ് റാപ്പ്ഡ് ഈഥർ ​​(WETH). WETH-നെ കുറിച്ച് കൂടുതലറിയുക.

ETH- നായുള്ള ഉപയോഗങ്ങൾ എല്ലാ ദിവസവും വളരുന്നു

Ethereum പ്രോഗ്രാം ചെയ്യാവുന്നതിനാൽ, ഡവലപ്പർമാർക്ക് എണ്ണമറ്റ രീതിയിൽ ETH രൂപപ്പെടുത്താൻ കഴിയും.

2015-ൽ, നിങ്ങൾക്ക് ചെയ്യാനായത് ഒരു Ethereum അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് ETH അയയ്ക്കുക മാത്രമാണ്. ഇന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ.

എന്തുകൊണ്ടാണ് ETH ന് മൂല്യമുള്ളത്?

വ്യത്യസ്‌ത ആളുകൾ‌ക്ക് വ്യത്യസ്‌ത രീതികളിൽ‌ ETH വിലപ്പെട്ടതാണ്.

Ethereum ഉപയോക്താക്കൾക്ക്, ഇടപാട് ഫീസ് അടയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നതിനാൽ ETH വിലപ്പെട്ടതാണ്.

മറ്റുള്ളവർ ഇത് മൂല്യത്തിന്റെ ഡിജിറ്റൽ സ്റ്റോറായി കാണുന്നു, കാരണം പുതിയ ETH സൃഷ്ടിക്കുന്നത് കാലക്രമേണ മന്ദഗതിയിലാകുന്നു.

അടുത്തിടെ, Ethereumലെ സാമ്പത്തിക ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ETH വിലപ്പെട്ടതായി മാറി. ക്രിപ്റ്റോ വായ്പകൾക്ക് കൊളാറ്ററൽ ആയി അല്ലെങ്കിൽ ഒരു പേയ്‌മെന്റ് സംവിധാനമായി നിങ്ങൾക്ക് ETH ഉപയോഗിക്കാമെന്നതിനാലാണിത്.

തീർച്ചയായും പലരും ഇത് ബിറ്റ്കോയിൻ അല്ലെങ്കിൽ മറ്റ് ക്രിപ്റ്റോകറൻസികൾക്ക് സമാനമായ ഒരു നിക്ഷേപമായി കാണുന്നു.

Ethereumലെ ഒരേയൊരു ക്രിപ്റ്റോ അല്ല ETH

ആർക്കും പുതിയ തരം അസറ്റുകള്‍ സൃഷ്ടിക്കാനും അവ Ethereumൽ ട്രേഡ് ചെയ്യാനും കഴിയും. ഇവയെ 'ടോക്കണുകൾ' എന്ന് വിളിക്കുന്നു. ആളുകൾ പരമ്പരാഗത കറൻസികൾ, അവരുടെ റിയൽ എസ്റ്റേറ്റ്, അവരുടെ കല, കൂടാതെ തങ്ങളെത്തന്നെയും ടോക്കൺ ചെയ്തിരിക്കുന്നു!

ആയിരക്കണക്കിന് ടോക്കണുകളുടെ കേന്ദ്രമാണ് Ethereum - ചിലത് മറ്റുള്ളവയേക്കാൾ ഉപയോഗപ്രദവും വിലപ്പെട്ടതുമാണ്. പുതിയ സാധ്യതകൾ അൺലോക്കുചെയ്യുന്നതിനും പുതിയ മാർക്കറ്റുകൾ തുറക്കുന്നതിനുമായി ഡവലപ്പർമാർ നിരന്തരം പുതിയ ടോക്കണുകൾ നിർമ്മിക്കുന്നു.

ടോക്കണുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ

ജനപ്രിയ തരം ടോക്കൺ

സ്റ്റേബിള്‍കോയിനുകള്‍

ഡോളർ പോലുള്ള പരമ്പരാഗത കറൻസിയുടെ മൂല്യത്തെ പ്രതിഫലിപ്പിക്കുന്ന ടോക്കണുകൾ. ഇത് പല ക്രിപ്റ്റോകറൻസികളുമായുള്ള ചാഞ്ചാട്ട പ്രശ്നം പരിഹരിക്കുന്നു.

ഭരണം ടോക്കണുകൾ

വികേന്ദ്രീകൃത സംഘടനകളിലെ വോട്ടിംഗ് സ്വാധീനം പ്രതിനിധീകരിക്കുന്ന ടോക്കണുകൾ.

Sh*t നാണയങ്ങൾ

പുതിയ ടോക്കണുകൾ നിർമ്മിക്കുന്നത് എളുപ്പമുള്ളതിനാൽ, ആർക്കും ഇത് ചെയ്യാൻ കഴിയും - മോശം അല്ലെങ്കിൽ വഴിതെറ്റിയ ഉദ്ദേശ്യമുള്ള ആളുകൾക്ക് പോലും. അവ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഗവേഷണം നടത്തുക!

ശേഖരിക്കാവുന്ന ടോക്കണുകൾ

ശേഖരിക്കാവുന്ന ഗെയിം ഇനം, ഡിജിറ്റൽ ആർട്ട് അല്ലെങ്കിൽ മറ്റ് അദ്വിതീയ അസറ്റുകളെ പ്രതിനിധീകരിക്കുന്ന ടോക്കണുകൾ, നോൺ-ഫംഗബിൾ ടോക്കണുകൾ (എൻ‌എഫ്‌ടികള്‍) എന്നറിയപ്പെടുന്നു.

Test your Ethereum knowledge

ഈ പേജ് സഹായകരമായോ?