ഗ്യാസ് ഫീസ്
നെറ്റ്‌വർക് ഫീസ്
Ethereum-ലെ നെറ്റ്‌വർക്ക് ഫീസ് ഗ്യാസ് എന്ന് വിളിക്കപ്പെടുന്നു.
Ethereum-ത്തെ ശാക്തീകരിക്കുന്ന ഇന്ധനമാണ് ഗ്യാസ്.
സംഗ്രഹം
- Ethereum-ൽ നടക്കുന്ന എല്ലാ ഇടപാടുകൾക്കും അത് നടപ്പിലാക്കുവാൻ ചെറിയ ഒരു തുക അടയ്‌ക്കേണ്ടതുണ്ട്
- ഈ ഫീസ് 'ഗ്യാസ്' ഫീസ് എന്ന് അറിയപ്പെടുന്നു
- ഗ്യാസ് ഫീസ് മുൻകൂട്ടി നിര്ണയിക്കപ്പെടുന്നില്ല, നെറ്റ്വർക്കിലെ തിരക്കനുസരിച്ചു അവയിൽ മാറ്റമുണ്ടാകും
എന്താണ് ഗ്യാസ് ഫീസ്?
Ethereum എന്നാൽ ഒരു വലിയ കമ്പ്യൂട്ടർ ആണെന്ന് സങ്കല്പിക്കുക, അതിൽ വ്യക്തികൾക്ക് പരസ്പരം മെസ്സേജുകൾ അയയ്ക്കുക, പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികൾ ചെയ്യുവാൻ സാധിക്കും. ഭൗതിക ലോകത്തെപോലെ, ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ഇവിടെയും ഊർജ്ജം ആവശ്യമുണ്ട്.
Ethereum-ൽ, ഇത്തരം ഓരോ കണക്കുകൂട്ടൽ പ്രവർത്തനങ്ങൾക്കും ഒരു ക്രമീകരിച്ച "ഗ്യാസ്" വിലയുണ്ട്. നിങ്ങളുടെ ഇടപാടിലെ പ്രവർത്തനങ്ങളുടെ ആകെ ചെലവാണ് നിങ്ങളുടെ ഗ്യാസ് ഫീസ്. നിങ്ങൾ ഒരു ഇടപാട് അയയ്ക്കുമ്പോഴോ റൺ ചെയ്യുമ്പോഴോ, അത് നടപ്പിലാക്കുന്നതിന് നിങ്ങൾ ഗ്യാസ് ഫീ നൽകണം.
കുറഞ്ഞ ഗ്യാസ് ൽ എങ്ങനെ എനിക്ക് പ്രവർത്തിക്കുവാൻ സാധിക്കും?
ചില സമയങ്ങളിൽ Ethereum-ലെ കൂടിയ ഗ്യാസ് ഫീ ഒഴിവാക്കാനായില്ലെങ്കിലും, ചിലവ് കുറയ്ക്കുവാനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപകരിക്കും:
ഇടപാടുകളുടെ സമയം മുൻകൂട്ടി ക്രമീകരിക്കുക
തിരക്കൊഴിഞ്ഞ സമയങ്ങളിലെ യാത്ര സൗകര്യപ്രദവും, ചിലവുകുറഞ്ഞതും ആകുന്നതുപോലെ, സാധാരണഗതിയിൽ നോർത്ത് അമേരിക്ക ഉറങ്ങുന്ന സമയം കുറഞ്ഞ ചിലവിൽ Ethereum ഉപയോഗിക്കുവാൻ സാധിക്കും.
ഗ്യാസ് തുക കുറയുവാനായി കാത്തിരിക്കുക
Ethereum നെറ്റ്‌വർക്കിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ ഓരോ പന്ത്രണ്ട് സെക്കൻഡിലും ഗ്യാസ് വില കൂടുകയും കുറയുകയും ചെയ്യുന്നു. ഗ്യാസ് വില ഉയർന്നിരിക്കുമ്പോൾ, ഒരു ഇടപാട് നടത്തുന്നതിന് കുറച്ച് മിനിറ്റ് കാത്തിരിക്കുന്നത് നിങ്ങൾ അടയ്‌ക്കേണ്ട തുക ഗണ്യമായി കുറയ്ക്കുന്നു.
ലെയർ 2 എങ്ങനെ ഉപയോഗിക്കാം
കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുകയും, കൂടുതൽ ഇടപാടുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ലെയർ-2 ശൃംഖലകൾ Ethereum-നു മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. Ethereum മെയിൻ നെറ്റ്‌വർക്കിൽ നടത്തേണ്ട ആവശ്യം ഇല്ലാത്ത ഇടപാടുകൾക്കുള്ള ഫീസ് ലാഭിക്കുന്നതിനുള്ള നല്ലൊരു മാർഗമാണവ.
എന്ത് കാരണങ്ങളാലാണ് ഗ്യാസ് ഫീസ് കൂടുന്നത്?
Ethereum-ലെ കണക്കുകൂട്ടലിൻ്റെ അളവ് (ഗ്യാസ്) ഒരു നിശ്ചിത പരിധി കവിയുമ്പോഴെല്ലാം, ഗ്യാസ് ഫീസ് ഉയരാൻ തുടങ്ങും. ഈ പരിധിയേക്കാൾ ഗ്യാസ് എത്രത്തോളം കൂടുന്നോ, അത്രത്തോളം വേഗം തന്നെ ഗ്യാസ് ഫീസും വർദ്ധിക്കുന്നു.
ജനപ്രിയമായ അല്ലെങ്കിൽ NFT-കൾ, ഇടയ്‌ക്കിടെ വർദ്ധിച്ചുവരുന്ന ട്രേഡിംഗ് എന്നിവ പോലുള്ള കാര്യങ്ങൾ ഉയർന്ന ഫീസുകൾക്ക് കാരണമാകാം, അല്ലെങ്കിൽ തിരക്കേറിയ സമയങ്ങളിൽ ധാരാളം ഉപയോക്തൃ പ്രവർത്തനം.
Ethereum-ലെ ഡെവലപ്പർമാർ വിന്യസിക്കുന്നതിന് മുമ്പ് അവരുടെ സ്‌മാർട്ട് കരാറുകളുടെ ഉപയോഗം മെച്ചപ്പെട്ടതാക്കുവാൻ ശ്രദ്ധിക്കണം. ധാരാളം ആളുകൾ മോശമായി എഴുതിയ സ്മാർട്ട് കോൺട്രാക്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് കൂടുതൽ ഗ്യാസ് ഉപയോഗിക്കുകയും അശ്രദ്ധമായി നെറ്റ്‌വർക്ക് തിരക്ക് ഉണ്ടാക്കുകയും ചെയ്യും.
കൂടുതൽ അറിയാൻ താല്പര്യപെടുന്നോ? ഡെവലപ്പർ ഡോക്‌സ് പരിശോധിക്കുക.
ക്രിപ്റ്റോ കിറ്റിസ് മൂലമുണ്ടായ ആക്രമണം
2017 നവംബറിൽ, ജനപ്രിയമായ ക്രിപ്‌റ്റോകിറ്റീസ് പ്രോജക്റ്റ് ആരംഭിച്ചു. അതിൻ്റെ ജനപ്രീതിയിലെ ദ്രുതഗതിയിലുള്ള വർദ്ധനവ് ഗണ്യമായ നെറ്റ്‌വർക്ക് തിരക്കിനും ഉയർന്ന ഗ്യാസ് ഫീസിനും കാരണമായി. ക്രിപ്‌റ്റോകിറ്റീസ് ഉന്നയിക്കുന്ന വെല്ലുവിളികൾ Ethereum വികസിപ്പിക്കുവാനുള്ള പരിഹാരനടപടികൾ കണ്ടെത്തുന്നതിനുള്ള ആവശ്യകതയെ വേഗപെടുത്തി.
എന്താണ് നമുക്ക് ഗ്യാസിന്റെ ആവശ്യം?
Ethereum സുരക്ഷിതമായി സംരക്ഷിക്കുന്നതിനും ഇടപാടുകൾ നടപ്പിലാക്കുന്നതിനും ഗ്യാസ് ഒരു നിർണായക ഘടകമാണ്. ഗ്യാസ് പല തരത്തിൽ സഹായിക്കുന്നു:
വഞ്ചനാപരമായ പ്രവർത്തനങ്ങളാൽ നെറ്റ്‌വർക്കിനെ കീഴടക്കുന്നതിൽ നിന്ന് അന്യായമായി പ്രവർത്തിക്കുന്ന ഉപയോക്താക്കളെ തടയുന്നതിലൂടെ ഗ്യാസ് Ethereum-നെ നിലനിർത്തുന്നു.
കണക്കുകൂട്ടലിന് ഗ്യാസ് ചിലവാകുന്നതിനാൽ, ആകസ്മികമായും മനഃപൂർവവും ചെലവേറിയ ഇടപാടുകൾ ഉപയോഗിച്ച് Ethereum-നെ സ്പാമിംഗ് ചെയ്യുന്നത് സാമ്പത്തികമായി നിരുൽസാഹപ്പെടുത്തുന്നു.
ഒരു പ്രസ്തുത സമയത്തു ചെയ്യാവുന്ന കണക്കുകൂട്ടലുകളുടെ അളവിലുള്ള ഒരു ഹാർഡ് പരിധി, Ethereum-നെ അമിതഭാരത്തിൽനിന്നും രക്ഷിക്കുന്നു, ഇത് നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം എല്ലായ്പ്പോഴും ഉറപ്പാക്കാൻ സഹായിക്കുന്നു.
ഗ്യാസ് എങ്ങനെയാണ് കണക്കാക്കുന്നത്?
നിങ്ങൾ അടയ്ക്കുന്ന ആകെ ഗ്യാസ് ഫീസ് തുകയിൽ കുറച്ച് ഭാഗങ്ങൾ ഉൾപ്പെടുന്നു:
- അടിസ്ഥാന നിരക്ക്: ഒരു ഇടപാടിന് നെറ്റ്‌വർക്ക് നിശ്ചയിച്ച ഫീസ്
- മുൻഗണനാ ഫീസ്: നിങ്ങളുടെ ഇടപാട് ബ്ലോക്കിൽ ഉൾപ്പെടുത്തുന്നതിന് നോഡ് ഓപ്പറേറ്റർമാർക്ക് പ്രതിഫലമായി കൊടുക്കുന്ന, നിർബന്ധമല്ലാത്ത ഒരു ടിപ്പ്
- ഉപയോഗിച്ച ഗ്യാസ് യൂണിറ്റുകൾ*: ഗ്യാസ് എന്നാൽ പ്രതിനിധീകരിക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഒരു സ്‌മാർട്ട് കരാറുമായി ഇടപഴകുന്നത് പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ, ഒരു ഇടപാട് നടത്തുന്നതുപോലെ ലളിതമായതിനേക്കാൾ കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്നു.
- *വിവിധ തരത്തിലുള്ള ഇടപാടുകൾ എത്ര ഗ്യാസ് ഉപയോഗിക്കുന്നു എന്നറിയാൻ ചിത്രം 1 നോക്കുക
ഗ്യാസ് ഫീസ് കണക്കാക്കുന്നതിനുള്ള ഫോർമുല എന്നത്: ഉപയോഗിച്ച ഗ്യാസ് യൂണിറ്റുകൾ * (അടിസ്ഥാന നിരക്ക് + മുൻഗണനാ ഫീസ്). മിക്ക വാലറ്റുകളും ഗ്യാസ് ഉപയോഗം കണക്കാക്കുകയും ഉപയോക്താവിന് മനസിലാകുന്നവിധം പ്രദർശിപ്പിക്കുകയും ചെയ്യും.
ഇടപാടിന്റെ ഇനം | ഉപയോഗിച്ച ഗ്യാസ് യൂണിറ്റുകൾ |
---|---|
ETH അയയ്ക്കുന്നു | 21,000 |
ERC-20 ടോക്കണുകൾ അയ്ക്കുന്നു | 65,000 |
ഒരു NFT കൈമാറുക | 84,904 |
Uniswap-ൽ സ്വാപ്പ് ചെയ്യൽ | 184,523 |