എന്താണ് Ethereum?
ബിറ്റ്‌കോയിൻ മുതലായ ക്രിപ്റ്റോകറൻസികൾ ആർക്കുവേണമെങ്കിലും ആഗോള തലത്തിൽ പണം വിനിമയം ചെയ്യാൻ സഹായകമാകുന്നു. Ethereum-വും ഇത്തരം വിനിമയങ്ങൾ ചെയ്യുന്നു, എന്നാൽ അതോടൊപ്പം കോഡുകൾ റൺ ചെയ്യിക്കുക വഴി ഇവ ഉപയോക്താക്കളെ ആപ്പുകളും ഓർഗനൈസേഷൻസ് അഥവാ വ്യവസ്ഥിതികളും സൃഷ്ടിക്കാൻ പര്യാപ്തമാക്കുന്നു. ഇവ പൂർവ്വസ്ഥിതി പ്രാപകവും ബഹുമുഖവും ആണ്: Ethereum-ൽ ഏതു തരം പ്രോഗ്രാമുകളും റൺ ചെയ്യാവുന്നതാണ്. കൂടുതൽ പഠിക്കൂ, എങ്ങനെ ആരംഭിക്കാം എന്ന് കണ്ടെത്തൂ:
എന്താണ് Ethereum?
നിങ്ങൾ ഈ മേഖലയിൽ പുതിയതാണെങ്കിൽ, Ethereum എന്ത് കൊണ്ട് പ്രാധാന്യമർഹിക്കുന്നു എന്നറിയാൻ ഇവിടുന്നു തുടങ്ങുക.
എന്താണ് ETH?
Ethereum ശൃംഖലയെയും ആപ്പുകളെയും ശക്തിപ്പെടുത്തുന്ന നാണയമാണ് Ether (ETH).
എന്താണ് Web3?
നിങ്ങളുടെ ആസ്തികളുടെയും വ്യക്തിവിവരങ്ങളുടെയും ഉടമസ്ഥാവകാശം ഇന്റർനെറ്റ് മൂല്യനിർണ്ണയം ചെയ്യുന്നതിനുള്ള ഒരു മാതൃകയാണ് Web3.
Ethereum-ന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ
ഞാൻ എങ്ങനെയാണ് Ethereum ഉപയോഗിക്കേണ്ടത്?
വ്യത്യസ്തരായ ആളുകൾ Ethereum ഉപയോഗിക്കുക എന്നത് കൊണ്ട് വ്യത്യസ്തമായ അർത്ഥതലങ്ങൾ നൽകുന്നു. ഒരുപക്ഷേ ഒരു ആപ്പിൽ സൈൻ ഇൻ ചെയ്യുകയോ, ഓൺലൈനിൽ വ്യക്തിവിവരം തെളിയിക്കുകയോ അല്ലെങ്കിൽ കുറച്ച് ETH വിനിമയം ചെയ്യുകയോ ആയിരിക്കും നിങ്ങളുടെ ആവശ്യം. ഇതിനായി ആദ്യമായി ആവശ്യമായി വരുന്നത് ഒരു അക്കൗണ്ട് ആണ്. വാലറ്റ് എന്നറിയപ്പെടുന്ന സോഫ്ട്‌വെയർ ഉപയോഗിച്ച് എളുപ്പത്തിൽ അക്കൗണ്ട് സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം.
ഒരു വാലറ്റ് എന്നാൽ എന്ത്?
ഡിജിറ്റൽ വാലറ്റുകൾ യഥാർത്ഥ വാലറ്റുകളെ പോലെയാണ്; നിങ്ങളുടെ വ്യക്തിവിവരം തെളിയിക്കുവാനോ നിങ്ങൾ പ്രാധാന്യം നൽകുന്ന ഇടങ്ങളിൽ പ്രവേശനം ലഭിക്കുവാനോ ആവശ്യമായവ അവ ശേഖരിച്ചുവെക്കുന്നു.
ഒരു വാലറ്റ് കണ്ടെത്തുക
നിങ്ങൾക്ക് പ്രാധാന്യമുണ്ട് എന്ന് തോന്നുന്ന സവിശേഷതകളെ അടിസ്ഥാനമാക്കി വാലറ്റുകൾ ബ്രൗസ് ചെയ്യുക.
Ethereum networks
Save money by using cheaper and faster Ethereume extentions.
Ethereum ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഓരോ Ethereum ഇടപാടിനും ഒരു ഫീസ് ആവശ്യമാണ്; നിങ്ങൾക്ക് Ethereum-ൽ നിർമ്മിച്ച സ്റ്റേബിൾകോയിനുകളായ USDC, DAI എന്നിവപോലുള്ള വ്യത്യസ്ത ടോക്കണുകൾ നീക്കണമെങ്കിൽ പോലും.
- Ethereum ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലം അഥവാ ഫീസ് ഉയർന്നേക്കാം, അതിനാൽ ഞങ്ങൾ ശുപാർശ ചെയ്യുന്നു ലെയർ 2s.
Ethereum ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതൽ
എന്തിനുവേണ്ടിയാണ് Ethereum ഉപയോഗിക്കുന്നത്?
നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകൾ മെച്ചപ്പെടുത്താൻ കഴിയുന്ന പുതിയ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സൃഷ്ടിയിലേക്ക് നയിക്കാൻ Ethereum-നായി. നമ്മൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെങ്കിലും ഒരുപാപാട് കാര്യങ്ങളിൽ ഉത്തേജിതരാകാം.
വികേന്ദ്രീകൃത ധനകാര്യം (DeFi)
ബാങ്കുകൾ ഇല്ലാതെ എല്ലാവർക്കും പ്രാപ്യമായ ഒരു ബദൽ സാമ്പത്തിക സമ്പ്രദായത്തെ പര്യവേഷണം ചെയ്ത് നോക്കൂ.
സ്റ്റേബിള്‍കോയിനുകള്‍
ഒരു നാണയത്തിൻ്റെ, ഉത്പന്നത്തിൻ്റെ അല്ലെങ്കിൽ മറ്റു സാമ്പത്തിക ഉപകരണങ്ങളുടെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നവയാണ് ക്രിപ്റ്റോകറൻസികൾ.
നോൺ-ഫഞ്ചിബിൾ ടോക്കണുകൾ (NFTs)
കലകളിൽ തുടങ്ങി അധികാരപത്രം മുതൽ സംഗീതമേള ടിക്കറ്റുകൾ അടക്കം അദ്വിതീയമായ വസ്തുക്കളുടെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്നു.
Decentralized autonomous organizations (DAOs)
ഒരു മേലധികാരി ഇല്ലാതെ ജോലികൾ ഏകോപിപ്പിക്കുവാനുള്ള പുതിയ വഴികൾ പ്രാപ്തമാക്കുന്നു.
വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ (dapps)
പിയർ-ടു -പിയർ സേവനങ്ങളുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക.
ഉയർന്നുവരുന്ന ഉപയോഗസാധ്യതകൾ
Ethereum ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുകയോ മെച്ചപ്പെടുത്തുകയോ ചെയ്യപ്പെട്ട പല പ്രമുഖ വ്യവസായങ്ങൾ ഉണ്ട്:
Ethereum ശൃംഖലയെ ശക്തിപ്പെടുത്തുക
Ethereum സുരക്ഷിതമാക്കാൻ സഹായിക്കാനും അതെ സമയം പ്രതിഫലം നേടാനും നിങ്ങളുടെ ETH ഈടു വയ്ക്കുന്നതുവഴി നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സാങ്കേതിക പരിജ്ഞാനവും കൈവശമുള്ള എത്ര ETH ഉണ്ട് എന്നതിനെ ആശ്രയിച്ച് സ്റ്റേക്കിങ്ങിനു വിവിധതരം ഉണ്ട്.
Ethereum ഈടുവയ്ക്കുക
നിങ്ങളുടെ ETH എങ്ങനെ സ്റ്റേക്ക് ചെയ്യാമെന്ന് പഠിക്കുക.
ഒരു നോഡ് റൺ ചെയ്യുക
ഒരു നോഡിന്റെ പ്രവർത്തനം ഏറ്റെടുത്തുകൊണ്ട് Ethereum നെറ്റ്‌വർക്കിൽ നിർണായക പങ്ക് വഹിക്കുക.
Ethereum പ്രോട്ടോക്കോളിനെകുറിച്ച് പഠിക്കൂ
Ethereum നെറ്റ്‌വർക്കിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചു കൗതുകം തോന്നുന്ന ഉപയോക്താക്കൾക്ക്'വേണ്ടി.
ഊർജ്ജ ഉപഭോഗം
Ethereum എത്രത്തോളം ഊർജ്ജം ഉപയോഗിക്കുന്നു?
Ethereum റോഡ്മാപ്പ്
എഥീറിയത്തെ വികസനയോഗ്യവും സുരക്ഷിതവും സുസ്ഥിരവുമാക്കുവാനുള്ള ആലോചനകളാണ് റോഡ്മാപ്.
Ethereum ധവളപത്രം
2014-ൽ വിറ്റാലിക് ബ്യുട്ടറിൻ എഴുതിയ യഥാർത്ഥ Ethereum പ്രമേയം.
Ethereum പ്രോട്ടോക്കോളിനെക്കുറിച്ചു കൂടുതൽ അറിയുക
Ethereum കൂട്ടായ്മയയെക്കുറിച്ച് പഠിക്കൂ
Ethereum-ന്റെ വിജയത്തിൽ തികച്ചും അവിശ്വസനീയമായ സമർപ്പിത മനോഭാവമുള്ള സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ പ്രചോദനമാണ് Ethereum-ന്റെ വീക്ഷണങ്ങളെ മുൻപോട്ടു നയിക്കുന്നത്. ഇതോടൊപ്പം ഇവർ സ്റ്റേക്കിംഗിലൂടെയും ഭരണനിർവ്വഹണത്തിലൂടെയും നെറ്റ്‌വർക്കിന് സുരക്ഷ നൽകുന്നു. വരൂ, ഞങ്ങളോടൊപ്പം ചേരൂ!
കമ്മ്യൂണിറ്റി കേന്ദ്രം
ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾ ഉൾപ്പെടുന്നു.
How can I get involved?
Ethereum കമ്മ്യൂണിറ്റിയിലേക്ക് സംഭാവന ചെയ്യുവാൻ നിങ്ങൾക്ക് (അതെ, നിങ്ങൾക്ക്!) സ്വാഗതം.
ഓൺലൈൻ കമ്മ്യൂണിറ്റികൾ
കൂടുതൽ ചോദ്യങ്ങൾ ചോദിക്കുവാനും ഇതിൽ ഉൾപെടുവാനുമുള്ള നല്ല അവസരങ്ങളാണ് ഓൺലൈൻ കമ്മ്യൂണിറ്റികൾ വഴി ലഭിക്കുന്നത്.
പുസ്തകങ്ങളും പ്രക്ഷേപണങ്ങളും
Ethereum-ത്തെകുറിച്ചുള്ള പുസ്തകങ്ങൾ
- The Cryptopians ഫെബ്രുവരി 22, 2022 - ലോറ ഷിൻ
- Out of the Ether സെപ്റ്റംബർ 29, 2020 - മാത്യു ലെയ്സിംഗ്
- The Infinite Machine ജൂലൈ 14, 2020 - കാമില റൂസ്സോ
- Mastering Ethereum ഡിസംബർ 23, 2018 - ആൻഡ്രിയാസ് എം ആന്റോണോപൗലോസ്, ഗാവിൻ വുഡ് പിഎച്ച്. ഡി.
- Proof of Stake സെപ്റ്റംബർ 13, 2022 - വിറ്റാലിക് ബ്യൂട്ടെറിൻ, നഥാൻ ഷ്നൈഡർ
Ethereum-ത്തെ കുറിച്ചുള്ള പോഡ്‌കാസ്റ്റുകൾ
- Green Pill നമ്മുടെ ലോകത്തിന് അനുകൂലമായ ബാഹ്യഘടകങ്ങൾ സൃഷ്ടിക്കുന്ന ക്രിപ്റ്റോ-സാമ്പത്തിക സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നു
- Zero Knowledge ഉയർന്നുവരുന്ന വികേന്ദ്രീകൃത വെബിനെയും അത് നിർമ്മിക്കുന്ന സമൂഹത്തെയും ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്നു
- Unchained വികേന്ദ്രീകൃത ഇൻ്റർനെറ്റ് നിർമ്മിക്കുന്ന ആളുകളിലേക്കും നമ്മുടെ ഭാവിയെ അടിവരയിടുന്ന ഈ സാങ്കേതികവിദ്യയുടെ വിശദാംശങ്ങളിലേക്കും നിയന്ത്രണം, സുരക്ഷ, സ്വകാര്യത തുടങ്ങിയ ക്രിപ്‌റ്റോയിലെ ഏറ്റവും വിഷമകരമായ ചില വിഷയങ്ങളിലേക്കും ആഴത്തിൽ പഠിക്കുന്നു
- The Daily Gwei Ethereum വാർത്തകളുടെ പുനരാഖ്യാനം, അപ്ഡേറ്റുകൾ, വിശകലനം
- Bankless ക്രിപ്റ്റോ ഫൈനാൻസിനെക്കുറിച്ചു ഒരു വഴികാട്ടി