പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

നോൺ ഫൺജിബിൾ ടോക്കണുകൾ (NFT)

  • അതുല്യമായ എന്തിനേയും Ethereum അടിസ്ഥാനമാക്കിയുള്ള ഒരു ആസ്തിയായി പ്രതിനിധീകരിക്കുന്നതിനുള്ള ഒരു മാർഗം.
  • NFT-കൾ കണ്ടെന്റ് ക്രിയേറ്റഴ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
  • Ethereum ബ്ലോക്ക്‌ചെയിനിലെ സ്‌മാർട്ട് കോൺട്രാക്ടസുകൾ ശാക്തീകരിക്കുന്നു.

എന്താണ് NFT-കൾ?

NFT-കൾ വ്യക്തിഗതമായി അദ്വിതീയമായ ടോക്കണുകളാണ്. ഓരോ NFT ക്കും വ്യത്യസ്‌ത സവിശേഷതകളുണ്ട് (നോൺ ഫംഗിബിൾ) തന്നെയുമല്ല അത് വിരളവുമാണ്. യിൽ നിന്ന് വ്യത്യസ്തമായി, ഈഥർ USDC പോലെയുള്ള മറ്റ് Ethereum ടോക്കണുകളുടെ കാര്യത്തിൽ, ഒരു വിഭാഗത്തിലുള്ള എല്ലാ ടോക്കണുകൾക്കും ഒരേ മൂല്യവും ഒരേ ഗുണങ്ങളുമായിരിക്കും ('ഫംഗിബിൾ'). നിങ്ങളുടെ പോക്കറ്റിൽ ഏതു ഡോളർ ബിൽ (അല്ലെങ്കിൽ ETH) ആണെന്നുള്ള കാര്യം നിങ്ങൾ ശ്രദ്ധിക്കാനിടയില്ല, കാരണം എല്ലാ ഡോളർ നോട്ടുകളും അവയുടെ മൂല്യവും സമമാണ്. എന്നാൽ NFT കളുടെ കാര്യം വരുമ്പോൾ ഏതു NFT യാണ് നിങ്ങളുടെ ഉടമസ്ഥതയിലുള്ളതെന്ന് നിങ്ങൾ ശ്രദ്ധിക്കും, കാരണം അവയ്ക്കെല്ലാം അവയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷതകളുണ്ട് ('നോൺ ഫംഗിബിൾ').

ഓരോ NFT-യുടെയും തനത് സ്വഭാവം കല, ശേഖരണങ്ങൾ, അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് കൂടിയും പോലുള്ള കാര്യങ്ങളുടെ ടോക്കണൈസേഷൻ പ്രാപ്‌തമാക്കുന്നു, ഇതിൽ ഒരു നിർദിഷ്ട തനത് NFT ചില തനത് യഥാർത്ഥ ലോകത്തെ അല്ലെങ്കിൽ ഡിജിറ്റൽ ഇനത്തെ സൂചിപ്പിക്കുന്നു. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം Ethereum വഴി ആർക്കും പരിശോധിച്ചറിയാവുന്നതാണ്.

ആസ്തികളുടെ ഇന്റർനെറ്റ്

NFT ഉം Ethereum-വും ചേർന്ന് ഇപ്പോൾ ഇന്റർനെറ്റിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും കൂടുതൽ ഡിജിറ്റൽ ആകുമ്പോൾ, ഭൗതിക വസ്തുക്കളുടെ ഗുണവിശേഷങ്ങളായ അതുല്യത, വിരളത തുടങ്ങിയ കാര്യങ്ങൾകൂടി പകർത്തേണ്ടിവരും, കൂടാതെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുവാൻ, യാതൊരു കേന്ദ്രീകൃത സ്ഥാപനത്തിന്റെയും നിയന്ത്രണത്തിന് കീഴിലല്ലാത്ത ഒരു മാർഗ്ഗവും അനിവാര്യമാണ്. ഉദാഹരണത്തിന്, NFT-കൾ ഉപയോഗിച്ച്, Ethereum അധിഷ്‌ഠിത ആപ്പുകളിലുടനീളം ഉപയോഗിക്കാവുന്ന ഒരു മ്യൂസിക് mp3 ഫയൽ നിങ്ങൾ സ്വന്തമാക്കുന്നതുവഴി, Spotify അല്ലെങ്കിൽ Apple Music പോലുള്ള ഒരു കമ്പനിയുടെ നിർദ്ദിഷ്‌ട മ്യൂസിക് ആപ്പിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫയലുകളിൽ നിന്നും വ്യത്യസ്തമാകാം. നിങ്ങൾക്ക് ഭാവിയിൽ വിൽക്കുവാനോ സ്വാപ്പ് ചെയ്യുവാനോ കഴിയുന്ന, യാതൊരു പ്ലാറ്റ്‌ഫോം പ്രൊവൈഡറിനും നിങ്ങളുടെ കൈയിൽ നിന്ന് ബലമായി എടുത്തു മാറ്റാൻ കഴിയാത്ത സോഷ്യൽ മീഡിയ ഹാൻഡിലുകൾ സ്വന്തമാക്കാം.

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഇൻ്റർനെറ്റിനെ അപേക്ഷിച്ച് NFT-കളുടെ ഇൻ്റർനെറ്റ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു കാണാം...

A comparison

ഒരു NFT ഇന്റർനെറ്റ്ഇപ്പോഴത്തെ ഇന്റർനെറ്റ്
നിങ്ങളുടെ വസ്തുക്കൾ നിങ്ങളുടെ സ്വന്തമാണ്! നിങ്ങൾക്ക് മാത്രമേ അത് വിൽക്കുവാനോ സ്വാപ്പ് ചെയ്യുവാനോ സാധിക്കൂ.നിങ്ങൾ ഒരു വസ്തു ഏതെങ്കിലും സ്ഥാപനം വഴി വാടകയ്ക്ക് എടുത്തേക്കാം, ആ വസ്തു നിങ്ങളിൽ നിന്നും തിരിച്ചെടുത്തേക്കാം.
NFT-കൾ ഡിജിറ്റൽ കാഴ്ചപ്പാടിൽ അദ്വിതീയമാണ്. ഒരേപോലുള്ള രണ്ട് NFT-കൾ സാധ്യമല്ല.ഒറിജിനലിൽ നിന്ന് ഒരു പകർപ്പ് പലപ്പോഴും വേർതിരിച്ചറിയാൻ കഴിയില്ല.
എല്ലാവർക്കും പരിശോധിക്കുവാൻവേണ്ടി ഒരു NFT-യുടെ ഉടമസ്ഥാവകാശം ബ്ലോക്ക്ചെയിനിൽ സൂക്ഷിച്ചിരിക്കുന്നു.ഡിജിറ്റൽ വസ്തുക്കളുടെ ഉടമസ്ഥാവകാശ രേഖകളിലേക്കുള്ള പ്രവേശനം സ്ഥാപനങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു - നിങ്ങൾ അതറിയാൻ അവരെ സമീപിക്കേണ്ടതായിവരും.
Ethereum-ലെ NFT. Ethereum-ലെ സ്മാർട്ട് കോൺട്രാക്ടുകളാണ് നിഫ്റ്റി അതിനാൽ എഥീറിയത്തിലെ മറ്റു സ്മാർട്ട് കോൺട്രാക്ടുകൾക്കും ആപ്പ്ലിക്കേഷനുകൾക്കും അവയെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയും!ഡിജിറ്റൽ വസ്തുക്കളുള്ള കമ്പനികൾക്ക് സാധാരണയായി അവരുടെ സ്വന്തം "മതിലുകളുള്ള പൂന്തോട്ടം" ഘടന ആവശ്യമാണ്.
ഉള്ളടക്കം സ്രഷ്‌ടാക്കൾക്ക് അവരുടെ സൃഷ്ടികൾ എവിടെയും വിൽക്കാൻ കഴിയും കൂടാതെ ഒരു ആഗോള വിപണിയിലേക്ക് പ്രവേശിക്കാനും കഴിയും.സ്രഷ്‌ടാക്കൾ അവർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ അടിസ്ഥാന സൗകര്യങ്ങളെയും വിതരണത്തെയും ആശ്രയിക്കുന്നു. ഇവ പലപ്പോഴും ഉപയോഗ നിബന്ധനകൾക്കും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾക്കും വിധേയമാണ്.
NFT സ്രഷ്‌ടാക്കൾക്ക് അവരുടെ സ്വന്തം സൃഷ്ടികളുടെ ഉടമസ്ഥാവകാശം നിലനിർത്താം, കൂടാതെ NFT കോൺട്രാക്ടിൽ നേരിട്ട് റോയൽറ്റി നിയമങ്ങൾ പ്രോഗ്രാം ചെയ്യാം.മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിൻ്റെ ഭൂരിഭാഗവും നിലനിർത്തുന്നു.

NFT-കൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?

NFT-കൾ താഴെപറയുന്നവ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു:

  • നിങ്ങൾ ഒരു പരിപാടിയിൽ പങ്കെടുത്തുവെന്ന് തെളിയിക്കുന്നു
  • നിങ്ങൾ ഒരു കോഴ്സ് പൂർത്തിയാക്കിയെന്നു സാക്ഷ്യപ്പെടുത്തുന്നു
  • ഗെയിമുകളിൽ സ്വന്തമാക്കാവുന്ന വസ്തുക്കൾ
  • ഡിജിറ്റൽ ആർട്ട്
  • യഥാർത്ഥ ജീവിതത്തിലെ വസ്തുക്കൾ ടോക്കണുകളായി പ്രതിനിധാനം ചെയ്യുന്നു
  • നിങ്ങളുടെ ഓൺലൈൻ വ്യക്തിത്വം തെളിയിക്കുക
  • ഒരു ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിരീക്ഷിക്കുക
  • ടിക്കറ്റ് വിതരണം
  • വികേന്ദ്രീകൃതമായ ഇന്റർനെറ്റ് ഡൊമെയിൻ നാമങ്ങൾ
  • പണയ വസ്തുക്കൾ

നിങ്ങൾ ഒരു കലാകാരനായിരിക്കാം - നിങ്ങളുടെ ലാഭം ഇടനിലക്കാർക്ക് ത്യജിക്കാതെയും, നിങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പെടാതെയും NFT-കൾ ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടികൾ മറ്റുള്ളവരുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി. നിങ്ങൾക്ക് ഒരു പുതിയ കോൺട്രാക്ട് സൃഷ്ടിക്കാനും NFT-കളുടെ എണ്ണം, അവയുടെ സ്വഭാവഗുണങ്ങൾ, ചില പ്രത്യേക കലാസൃഷ്ടികളിലേക്കുള്ള ലിങ്ക് എന്നിവ ചൂണ്ടികാണിക്കുവാനും കഴിയും. ആർട്ടിസ്റ്റ് എന്ന നിലയിൽ, നിങ്ങൾക്ക് നൽകേണ്ട റോയൽറ്റികൾ സ്മാർട്ട് കരാറിൽ പ്രോഗ്രാം ചെയ്യാം (ഉദാ. ഓരോ തവണയും NFT കൈമാറുമ്പോൾ കരാർ ഉടമയ്ക്ക് വിൽപ്പന വിലയുടെ 5% കൈമാറുക). സ്മാർട്ട് കോൺട്രാക്ട് വിന്യസിച്ച നിങ്ങളുടെ ഉടമസ്ഥതയിലുള്ളതിനാൽ നിങ്ങളാണ് ആ NFT-കളുടെ സൃഷ്ടാവെന്നു നിങ്ങൾക്ക് എല്ലായ്പ്പോഴും തെളിയിക്കാനാകും. ഉപഭോക്താകൾക്ക് നിങ്ങളുടെ ശേഖരത്തിൽ നിന്ന് അവർ സ്വന്തമാക്കുന്നത് ഒരു ആധികാരിക NFT ആണെന്ന് എളുപ്പത്തിൽ തെളിയിക്കാനാകും, കാരണം അവരുടെ വാലറ്റ് നിങ്ങളുടെ സ്മാർട്ട് കരാറിലെ ഒരു ടോക്കണുമായി ബന്ധപ്പെട്ടിരിക്കുന്നു. Ethereum-ലെ ആവാസവ്യവസ്ഥയിലുടനീളം, അതിൻ്റെ ആധികാരികതയിലുള്ള ആത്മവിശ്വാസത്തോടുകൂടി അവർക്ക് അത് ഉപയോഗിക്കാൻ കഴിയും.

NFT കലാസൃഷ്ടികൾ /ശേഖരണങ്ങൾ പര്യവേക്ഷണം ചെയ്യുക, വാങ്ങുക അല്ലെങ്കിൽ നിങ്ങളുടേതായ ഒന്ന് സൃഷ്‌ടിക്കുക...
NFT കലാസൃഷ്ടികൾ പര്യവേക്ഷണം ചെയ്യുക

അല്ലെങ്കിൽ ഒരു കായിക മത്സരത്തിനുള്ള ടിക്കറ്റ് കണക്കാക്കുക. ഒരു ഒരു പരിപാടിയുടെ സംഘാടകൻ എത്ര ടിക്കറ്റുകൾ വിൽക്കണമെന്ന് തീരുമാനിക്കുന്നതുപോലെ , ഒരു NFT-യുടെ എത്ര പകർപ്പുകൾ നിലവിൽവേണമെന്നു സ്രഷ്‌ടാവിന് തീരുമാനിക്കാനാകും. ചിലപ്പോൾ അവ 5000 പൊതു പ്രവേശന ടിക്കറ്റുകൾ പോലെയുള്ള കൃത്യമായ പകർപ്പുകളാകാം. ചിലപ്പോൾ സൃഷ്ടിക്കുന്ന പലതും വളരെ സാമ്യമുള്ളവയാകാം, എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സീറ്റ് ഉള്ള ടിക്കറ്റ്'പോലെ, ഓരോന്നും ഒരല്പം വ്യത്യസ്തമായിരിക്കും. ടിക്കറ്റ് കൈകാര്യം ചെയുന്ന ഇടനിലക്കാർക്കു പണം നൽകാതെ ഈ ടിക്കറ്റുകൾ നേരിട്ട് (പിയർ-ടു-പിയർ) വാങ്ങുവാനും വിൽക്കുവാനും സാധിക്കും. വാങ്ങുന്നയാൾക്കു കോൺട്രാക്ട് വിലാസം പരിശോധിച്ച് ടിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുവാനും കഴിയും.

ethereum.org-ൽ, ഞങ്ങളുടെ Github ശേഖരണത്തിലേക്ക് (വെബ്സൈറ്റ് പ്രോഗ്രാം ചെയ്യുക, ഒരു ലേഖനം എഴുതുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുക...), അർത്ഥവത്തായ സംഭാവനകൾ നൽകുക, ഞങ്ങളുടെ ഉള്ളടക്കം പരിഭാഷപ്പെടുത്തുക, അല്ലെങ്കിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി കോളുകളിൽ പങ്കെടുക്കുക മുതലായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവർക്ക്, ആളുകൾ അർത്ഥവത്തായി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് തെളിയിക്കാൻ NFT-കൾ ഉപയോഗിക്കുന്നു, ഞങ്ങൾക്ക് സ്വന്തമായി ഒരു NFT ഡൊമെയ്ൻ നാമം പോലും ലഭിച്ചിട്ടുണ്ട്. നിങ്ങൾ ethereum.org-ലേക്ക് സംഭാവന ചെയ്യുകയാണെങ്കിൽ, നിങ്ങൾക്കും ഒരു NFT അവകാശപ്പെടാം. ചില ക്രിപ്‌റ്റോ സമ്മേളനങ്ങൾ POAP-കൾ ടിക്കറ്റുകളായി ഉപയോഗിച്ചിട്ടുണ്ട്. സംഭാവനകൾ നല്കുന്നതിനെക്കുറിച്ചു കൂടുതൽ അറിയുക.

ethereum.org POAP

ഈ വെബ്‌സൈറ്റിന് NFT-കൾ നൽകുന്ന ഒരു ഇതര ഡൊമെയ്ൻ കൂടി ഉണ്ട്, ethereum.eth. ഞങ്ങളുടെ .org വിലാസം കേന്ദ്രീകൃതമായി നിയന്ത്രിക്കുന്നത് ഒരു ഡൊമെയ്ൻ നെയിം സിസ്റ്റം (DNS) സേവനമാണ്, അതേസമയം ethereum.eth Ethereum നെയിം സർവീസ് (ENS) വഴി Ethereum-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഞങ്ങൾ കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ളതുമാണ്. ഞങ്ങളുടെ ENS റെക്കോർഡ് പരിശോധിക്കുക(opens in a new tab)

ENS സംബന്ധിച്ച് കൂടുതൽ അറിയുക(opens in a new tab)

എങ്ങനെയാണ് എൻ എഫ് ടി കൾ (NFTs) പ്രവർത്തിക്കുന്നത്?

എഥീറിയം ബ്ലോക്ക്‌ചെയിനിലെ ഏത് ഡിജിറ്റൽ വസ്തുക്കളെയും പോലെ NFT-കളും "സ്മാർട്ട് കോൺട്രാക്ട്" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക എഥീറിയം അധിഷ്ഠിത കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത് ഈ കോൺട്രാക്ടുകൾ അല്ലെങ്കിൽ പോലുള്ള കോൺട്രാക്ടിനു എന്തുചെയ്യാനാകുമെന്ന് നിർണ്ണയിക്കുന്ന ചില നിയമങ്ങൾ പാലിക്കുന്നു.

NFT സ്മാർട്ട് കരാറിന് ചില പ്രധാന കാര്യങ്ങൾ ചെയ്യാൻ കഴിയും:

  • NFT-കൾ സൃഷ്‌ടിക്കുക: ഇതിന് പുതിയ NFT-കൾ നിർമ്മിക്കാൻ കഴിയും.
  • ഉടമസ്ഥാവകാശം നൽകുക: ആർക്കൊക്കെ ഏതൊക്കെ NFT-കളുടെ ഉടമസ്ഥത ഉണ്ടെന്നു Ethereum അഡ്രസുകളുമായി ബന്ധിപ്പിച്ചു കണ്ടുപിടിക്കുന്നു.
  • ഓരോ NFT-യ്ക്കും ഒരു ഐഡി നൽകുക: ഓരോ NFT-യ്ക്കും അതിനെ അദ്വിതീയമാക്കുന്ന ഒരു സംഖ്യ നിർണയിക്കപെടുന്നുണ്ട്. ഇതുകൂടാതെ, NFT എന്താണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വിവരിക്കുന്ന ചില വിവരങ്ങൾ (മെറ്റാഡാറ്റ) സാധാരണയായി അതിൽ ബന്ധിപ്പിക്കാറുണ്ട്.

ആരെങ്കിലും ഒരു NFT "സൃഷ്ടിക്കുകയോ" "മിന്റ് ചെയ്യുകയോ" ചെയ്യുമ്പോൾ, അവർ അടിസ്ഥാനപരമായി ഒരു പ്രത്യേക NFT-യുടെ ഉടമസ്ഥാവകാശം അവർക്ക് നൽകാൻ സ്മാർട്ട് കരാറിനു നിർദ്ദേശം കൊടുക്കുന്നു. ഈ വിവരങ്ങൾ ബ്ലോക്ക്ചെയിനിൽ സുരക്ഷിതമായും പൊതുവായും രേഖപെടുത്തുന്നു.

ഇതു കൂടാതെ, കോൺട്രാക്ടിന്റെ സ്രഷ്ടാവിന് ആ കോൺട്രാക്ടിൽ അധിക നിയമങ്ങൾ കൂട്ടിചേർക്കാൻ കഴിയും. ഒരു പ്രത്യേക NFT എത്രയെണ്ണം നിർമ്മിക്കാനാകുമെന്ന് അവർ പരിമിതപ്പെടുത്തിയേക്കാം. അല്ലെങ്കിൽ NFT കൈ മാറുമ്പോഴെല്ലാം അവർക്ക് ഒരു ചെറിയ റോയൽറ്റി ഫീസ് നൽകണമെന്ന് തീരുമാനിച്ചേക്കാം.

NFT സുരക്ഷ

Ethereum-ന്റെ സുരക്ഷയുടെ അടിസ്ഥാനം ആണ്. വിദ്വേഷകരമായ പ്രവർത്തനങ്ങളെ സാമ്പത്തികമായി നിരുത്സാഹപ്പെടുത്തുന്നതിനാണ് ഈ പ്രക്രിയ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഇത് Ethereum-ത്തെ കേടുവരുത്താനാകാത്തവിധം സംരക്ഷിക്കുന്നു. ഇതാണ് എൻഎഫ്ടികൾ സാധ്യമാക്കുന്നത്. നിങ്ങളുടെ NFT ഇടപാട് അടങ്ങുന്ന ആയിക്കഴിഞ്ഞാൽ, അത് മാറ്റിമറിക്കണമെങ്കിൽ ആക്രമിക്ക് ദശലക്ഷക്കണക്കിന് ETH ചിലവാകും. Ethereum-ന്റെ സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്ന ഏതൊരാൾക്കും ഒരു NFT-യിൽ സത്യസന്ധമല്ലാത്ത കൃത്രിമത്വം നടത്തിയെന്ന് ഉടനടി കണ്ടെത്താനാകും, ഈ മോശം പ്രവർത്തി ചെയ്തയാൾക്കു പിഴ ചുമത്തുകയും പുറത്താക്കുകയും ചെയ്യും.

NFT-കളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ മിക്കപ്പോഴും ഫിഷിംഗ് സ്‌കാമുകൾ, സ്മാർട്ട് കരാറുകളിലെ പിഴവുകൾ അല്ലെങ്കിൽ ഉപയോക്തൃ പിശകുകൾ (അശ്രദ്ധമായി പ്രൈവറ്റ് കീകൾ നഷ്ടപെടുത്തുക പോലുള്ളവ) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ തന്നെ നല്ല വാലറ്റ് സുരക്ഷയെന്നത് NFT ഉടമകൾക്ക് നിർണായകമാക്കുന്നു.

സുരക്ഷയെകുറിച്ചു കൂടുതൽ അറിയുക

കൂടുതൽ വായനയ്ക്ക്

മറ്റ് ഉറവിടങ്ങൾ

Test your Ethereum knowledge

ഈ പേജ് സഹായകരമായോ?