
Ethereum-ലേക്ക് സ്വാഗതം
ക്രിപ്റ്റോകറൻസി, ഈഥർ (ETH), ആയിരക്കണക്കിന് വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് കരുത്ത് പകരുന്ന കമ്മ്യൂണിറ്റി പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് Ethereum.
ആരംഭിക്കുക
ethereum.org എന്നത് Ethereum-ന്റെ ലോകത്തേക്കുള്ള നിങ്ങളുടെ പോർട്ടലാണ്. സാങ്കേതികവിദ്യ പുതിയതും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ് - ഇത് ഒരു മാർഗ്ഗദർശകൻ ഉണ്ടായിരിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് ഇതെക്കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഇനിപ്പറയുന്നത് ഞങ്ങൾ ശുപാർശ ചെയ്യുന്നു.


ഒരു വാലറ്റ് എടുക്കുക
Ethereum-ലേക്ക് കണക്റ്റ് ചെയ്യാനും നിങ്ങളുടെ ഫണ്ടുകൾ നിയന്ത്രിക്കാനും ഒരു വാലറ്റ് നിങ്ങളെ അനുവദിക്കുന്നു.

ETH നേടൂ
ETH ആണ് Ethereum-ന്റെ കറൻസി - നിങ്ങൾക്ക് ഇത് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാം.

ഒരു dapp ഉപയോഗിക്കുക
Ethereum കരുത്ത് പകരുന്ന ആപ്ലിക്കേഷനുകളാണ് Dapps. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണുക.

നിര്മ്മാണം ആരംഭിക്കുക
നിങ്ങൾക്ക് Ethereum ഉപയോഗിച്ച് കോഡിംഗ് ആരംഭിക്കണമെങ്കിൽ, ഞങ്ങളുടെ ഡെവലപ്പർ പോർട്ടലിൽ ഡോക്യുമെന്റേഷൻ, ട്യൂട്ടോറിയലുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട്.
എന്താണ് Ethereum?
ഡിജിറ്റൽ മണി, ആഗോള പേയ്മെന്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയുടെ ആസ്ഥാനമായ ഒരു സാങ്കേതികവിദ്യയാണ് Ethereum. കുതിച്ചുയരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, സ്രഷ്ടാക്കൾക്ക് ഓൺലൈനിൽ സമ്പാദിക്കാനുള്ള ധീരമായ പുതിയ വഴികൾ തുടങ്ങി ഒട്ടറെ കാര്യങ്ങൾ കമ്മ്യൂണിറ്റി സൃഷ്ടിച്ചു. നിങ്ങൾ ലോകത്ത് എവിടെയായിരുന്നാലും എല്ലാവർക്കുമായി ഇത് തുറന്നു നൽകപ്പെട്ടിരിക്കുന്നു - നിങ്ങൾക്ക് വേണ്ടത് ഇന്റർനെറ്റ് മാത്രമ ാണ്.

ഒരു മികച്ച സാമ്പത്തിക സംവിധാനം
ഇന്ന്, കോടിക്കണക്കിന് ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല, മറ്റുള്ളവർക്ക് അവരുടെ പേയ്മെന്റുകൾ തടയപ്പെട്ടിരിക്കുന്നു. Ethereum-ന്റെ വികേന്ദ്രീകൃത ധനകാര്യ (DeFi) സംവിധാനം ഒരിക്കലും പ്രവർത്തിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്നില്ല. ഒരു ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് ലോകത്തെവിടെയും പണം അയയ്ക്കാനും സ്വീകരിക്കാനും കടം വാങ്ങാനും പലിശ നേടാനും ഫണ്ടുകൾ ലഭ്യമാക്കാനും കഴിയും.
