പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

അവസാനം അപ്‌ഡേറ്റുചെയ്‌ത പേജ്: 2023, ഓഗസ്റ്റ് 15

Ethereum ഇംപ്രൂവ്മെന്റ് പ്രൊപ്പോസലുകള്‍ക്ക് (EIP-കൾ) ഒരാമുഖം

EIP-കൾ എന്താണ്?

Ethereum ഇംപ്രൂവ്‌മെന്റ് പ്രൊപ്പോസലുകൾ (EIP-കൾ)(opens in a new tab) എന്നത് Ethereum-നായി സാധ്യമായ പുതിയ ഫീച്ചറുകളോ പ്രക്രിയകളോ വ്യക്തമാക്കുന്ന സ്റ്റാൻഡേർഡുകളാണ്. EIP-കളിൽ നിർദിഷ്ട മാറ്റങ്ങൾക്കുള്ള സാങ്കേതിക ഇനവിവരണങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ കമ്മ്യൂണിറ്റിക്കുള്ള “സത്യത്തിന്റെ ഉറവിടം” ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. Ethereum-ത്തിനുള്ള നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകളും ആപ്ലിക്കേഷൻ സ്റ്റാൻഡേർഡുകളും EIP പ്രക്രിയയിലൂടെ ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

Ethereum കമ്മ്യൂണിറ്റിയിലെ ആർക്കും ഒരു EIP സൃഷ്ടിക്കാനുള്ള കഴിവുണ്ട്. EIP-കൾ എഴുതുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ EIP-1(opens in a new tab) എന്നതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു EIP പ്രാഥമികമായി ഒരു ചെറു പ്രചോദനത്തോടെ ഒരു സംക്ഷിപ്‌തമായ സാങ്കേതിക ഇനവിവരണങ്ങൾ നൽകേണ്ടതാണ്. കമ്മ്യൂണിറ്റിക്കുള്ളിൽ സമവായത്തിൽ എത്തുന്നതിനും ബദൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും ഉള്ള ഉത്തരവാദിത്തം EIP ലേഖകനാണ്. ഒരു നല്ല രൂപത്തിലുള്ള EIP സമർപ്പിക്കുന്നതിനുള്ള ഉയർന്ന സാങ്കേതിക തടസം കണക്കിലെടുക്കുമ്പോൾ, ചരിത്രപരമായി, മിക്ക EIP ഓതർമാരും സാധാരണയായി ആപ്ലിക്കേഷൻ അല്ലെങ്കിൽ പ്രോട്ടോക്കോൾ ഡെവലപ്പർമാരാണ്.

എന്തുകൊണ്ടാണ് EIP-കൾ പ്രധാനമാകുന്നത്?

Ethereum-ൽ മാറ്റങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നതിൽ EIP-കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ ആളുകൾക്ക് മാറ്റങ്ങൾ നിർദ്ദേശിക്കാനും ചർച്ച ചെയ്യാനും സ്വീകരിക്കാനുമുള്ള മാർഗ്ഗമാണ്. വ്യത്യസ്‌ത തരം EIP-കൾ(opens in a new tab) ഉണ്ട്, അതിൽ പൊതു രീതിയെ ബാധിക്കുകയും EIP-1559(opens in a new tab) പോലുള്ള ഒരു നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ആവശ്യപ്പെടുകയും ചെയ്യുന്ന താണ ലെവൽ പ്രോട്ടോക്കോൾ മാറ്റങ്ങൾക്കായുള്ള കോർ EIP-കളും EIP-20(opens in a new tab), EIP-721(opens in a new tab) എന്നിവ പോലുള്ള ആപ്ലിക്കേഷൻ സ്റ്റാൻഡേർഡുകൾക്കുള്ള ERC-കളും ഉൾപ്പെടുന്നു.

ഓരോ നെറ്റ്‌വർക്ക് അപ്‌ഗ്രേഡിലും നെറ്റ്‌വർക്കിലെ ഓരോ Ethereum കക്ഷിയും നടപ്പാക്കേണ്ട ഒരു കൂട്ടം EIP-കൾ അടങ്ങിയിരിക്കുന്നു. Ethereum മെയിൻനെറ്റിലെ മറ്റ് കക്ഷികളുമായി സമവായത്തിൽ തുടരാൻ, ക്ലയന്റ് ഡെവലപ്പർമാർ തങ്ങൾക്ക് ആവശ്യമായ EIP-കൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം.

മാറ്റങ്ങൾക്കായി ഒരു സാങ്കേതിക ഇനവിവരണം നൽകുന്നതിനൊപ്പം, Ethereum-ലെ ഭരണനിർവഹണ യൂണിറ്റാണ് EIP-കൾ: ആർക്ക് വേണമെങ്കിലും ഒരെണ്ണം നിർദ്ദേശിക്കാൻ സ്വാതന്ത്ര്യമുണ്ട്, തുടർന്ന് ഒരു സ്റ്റാൻഡേർഡായി സ്വീകരിക്കണോ ഒരു നെറ്റ്‌വർക്ക് അപ്‌ഗ്രേഡിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കാൻ കമ്മ്യൂണിറ്റിയിലെ വിവിധ സ്റ്റേക്ക്‌ഹോൾഡർമാർ ചർച്ച ചെയ്യും. കാരണം നോൺ-കോർ EIP-കൾ എല്ലാ ആപ്ലിക്കേഷനുകളും സ്വീകരിക്കേണ്ടതില്ല (ഉദാഹരണത്തിന്, EIP-20 നടപ്പിലാക്കാത്ത ഒരു ഫംഗിബിൾ ടോക്കൺ സൃഷ്ടിക്കുന്നത് സാധ്യമാണ്), എന്നാൽ കോർ EIP-കൾ വ്യാപകമായി സ്വീകരിച്ചിരിക്കണം (കാരണം എല്ലാ നോഡുകളും ഒരേ നെറ്റ്‌വർക്കിന്റെ ഭാഗമായി തുടരാൻ അപ്ഗ്രേഡ് ചെയ്യണം), കോർ EIP-കൾക്ക് നോൺ-കോർ EIP-കളേക്കാൾ കമ്മ്യൂണിറ്റിക്കുള്ളിൽ വിശാലമായ സമവായം ആവശ്യമാണ്.

EIP- കളുടെ ചരിത്രം

Ethereum മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ (EIP-കൾ) GitHub റിപ്പോസിറ്ററി(opens in a new tab) 2015 ഒക്ടോബറിൽ സൃഷ്ടിച്ചതാണ്. EIP പ്രോസസ്സ് ബിറ്റ്‌കോയിൻ മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ (BIP-കൾ)(opens in a new tab) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് തന്നെ പൈതൺ എൻഹാൻസ്‌മെന്റ് പ്രൊപ്പോസലുകൾ (PEP-കൾ)(opens in a new tab) പ്രക്രിയ അടിസ്ഥാനമാക്കിയുള്ളതാണ്.

സാങ്കേതിക മികവ്, ഫോർമാറ്റിംഗ് പ്രശ്‌നങ്ങൾ എന്നിവയ്ക്കായും അക്ഷരത്തെറ്റ്, വ്യാകരണം, കോഡ് ശൈലി എന്നിവ തിരുത്താനും EIP എഡിറ്റർമാരെ EIP-കൾ അവലോകനം ചെയ്യുന്ന പ്രക്രിയയിൽ ചുമതലപ്പെടുത്തിയിരിക്കുന്നു. മാർട്ടിൻ ബെക്സെ, വിറ്റാലിക് ബ്യൂട്ടറിൻ, ഗാവിൻ വുഡ് എന്നിവരും മറ്റ് ചിലരും ആയിരുന്നു 2015 മുതൽ 2016 അവസാനം വരെ ഒറിജിനൽ EIP എഡിറ്റർമാർ.

നിലവിലെ EIP എഡിറ്റർമാർ ഇവരാണ്

  • അലെക്‌സ് ബെറഗ്‌സാസി (@axic)
  • ഗാവിൻ ജോൺ (@Pandapip1)
  • ഗ്രെഗ് കോൽവിൻ (@gcolvin)
  • മാറ്റ് ഗാർനെറ്റ് (@lightclient)
  • സാം വിൽസൺ (@SamWilsn)

എമിറൈറ്റസ് EIP എഡിറ്റർമാർ ഇവരാണ്

  • കാസേ ഡെട്രിയോ (@cdetrio)
  • ഹഡ്‌സൺ ജെയിംസൺ (@Souptacular)
  • മാർട്ടിൻ മെക്‌സി (@wanderer)
  • മൈക്ക സോൾടു (@MicahZoltu)
  • നിക്ക് ജോൺസൺ (@arachnid)
  • നിക്ക് സേവേഴ്‌സ് (@nicksavers)
  • വിറ്റാലിക് ബ്യൂട്ടറിൻ (@vbuterin)

ഒരു EIP എഡിറ്ററാകാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ, EIP-5069(opens in a new tab) പരിശോധിക്കുക.

ഒരു നിർദ്ദേശം EIP ആകാൻ തയ്യാറാകുന്ന സമയം EIP എഡിറ്റർമാർ തീരുമാനിക്കുകയും EIP ഓതർമാരെ അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു. EIP എഡിറ്റർമാരും കമ്മ്യൂണിറ്റിയും തമ്മിലുള്ള മീറ്റിംഗുകൾ സംഘടിപ്പിക്കാൻ Ethereum ക്യാറ്റ് ഹോൾഡർമാർ(opens in a new tab) സഹായിക്കുന്നു (EIPIP(opens in a new tab) കാണുക).

ചാർട്ടിനൊപ്പമുള്ള മുഴുവൻ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയും EIP-1(opens in a new tab) എന്നതിൽ വിവരിച്ചിരിക്കുന്നു

കൂടുതല്‍ അറിയുക

EIP-കൾ സംബന്ധിച്ച് കൂടുതൽ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യപ്പെടുന്നെങ്കിൽ, EIP-കൾ വെബ്സൈറ്റ്(opens in a new tab), EIP-1(opens in a new tab) എന്നിവ പരിശോധിക്കുക. ഉപയോഗപ്രദമായ ചില ലിങ്കുകൾ ഇതാ:

പങ്കെടുക്കുക

ഏതൊരാൾക്കും ഒരു EIP സൃഷ്ടിക്കാൻ കഴിയും. ഒരു നിർദ്ദേശം സമർപ്പിക്കുന്നതിന് മുമ്പ്, EIP പ്രക്രിയയും ഒരു EIP എങ്ങനെ എഴുതാമെന്നും വിശദീകരിക്കുന്ന EIP-1(opens in a new tab) വായിച്ചിരിക്കണം, കൂടാതെ ഒരു ഡ്രാഫ്റ്റ് സമർപ്പിക്കുന്നതിന് മുമ്പ് കമ്മ്യൂണിറ്റിയുമായി നിർദ്ദേശങ്ങൾ ആദ്യം ചർച്ച ചെയ്യുന്ന Ethereum Magicians(opens in a new tab) എന്നതിൽ ഫീഡ്‌ബാക്ക് അഭ്യർത്ഥിക്കണം.

റഫറൻസുകൾ

നൽകിയിട്ടുള്ള പേജ് ഉള്ളടക്കം ഹഡ്‌സൺ ജെയിംസണിന്റെ Ethereum പ്രോട്ടോക്കോൾ ഡവലപ്‌മെന്റ് ഗവേണൻസ് ആൻഡ് നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് കോർഡിനേഷൻ(opens in a new tab) എന്നതിൽ നിന്ന് ഉള്ളതാണ്

ഈ ലേഖനം സഹായകമായിരുന്നോ?