പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

പേജ് വിവര്‍ത്തനം ചെയ്യൂ
ഇംഗ്ലീഷ് കാണൂ

ഇവിടെ ബഗുകൾ ഒന്നുമില്ല!🐛

ഈ പേജ് വിവർത്തനം ചെയ്‌തില്ല. ഞങ്ങൾ ഇപ്പോഴത്തേക്ക് ഈ പേജ് ബോധപൂർവ്വം ഇംഗ്ലീഷിൽ തന്നെ വിട്ടിരിക്കുന്നു.

Ethereum അപ്‌ഗ്രേഡുകൾ

Ethereum സമൂലമായ പുതിയ ഉയരങ്ങളിലേക്ക് നവീകരിക്കുന്നു

നമുക്കറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ Ethereum, കൂടുതൽ വിപുലീകരണസാദ്ധ്യവും കൂടുതൽ സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമാണ്...
  • അപ്‌ഗ്രേഡുകൾ പര്യവേക്ഷണം ചെയ്യുക
  • കാത്തിരിക്കൂ, എന്താണ് Ethereum?
page-dapps-doge-img-alt

എന്താണ് Ethereum അപ്‌ഗ്രേഡുകൾ?

Ethereum റോഡ്‌മാപ്പിൽ പരസ്പരം ബന്ധിപ്പിച്ച പ്രോട്ടോക്കോൾ അപ്‌ഗ്രേഡുകൾ ഉൾപ്പെടുന്നു, അത് നെറ്റ്‌വർക്കിനെ കൂടുതൽ വിപുലവും കൂടുതൽ സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമാക്കുന്നു. Ethereum ഇക്കോസിസ്റ്റത്തിൽ ഉടനീളമുള്ള ഒന്നിലധികം ടീമുകളാണ് ഈ അപ്‌ഗ്രേഡുകൾ നിർമ്മിക്കുന്നത്.
മുമ്പത്തെ Ethereum അപ്‌ഗ്രേഡുകൾ സംബന്ധിച്ച് കൂടുതലറിയുക

നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

നിങ്ങൾ ഒരു വികേന്ദ്രീകൃത ആപ്ലിക്കേഷൻ (dapp) ഉപയോക്താവോ ETH ഉടമയോ ആണെങ്കിൽ, നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങൾ ഒരു ഡവലപ്പർ ആണെങ്കിൽ അല്ലെങ്കിൽ സ്റ്റെയ്ക്കിങ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതില്‍ നിങ്ങൾക്ക് ഇന്ന് പങ്കാളിയാകാന്‍ വഴികളുണ്ട്.
Ethereum അപ്‌ഗ്രേഡ് ചെയ്യലിൽ പങ്കാളിയാവുക

ലക്ഷ്യം✨

Ethereumനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് എല്ലാ മനുഷ്യരാശിയെയും സേവിക്കുന്നതിന്, Ethereum കൂടുതൽ വിപുലവും സുരക്ഷിതവും സുസ്ഥിരവുമാക്കി മാറ്റേണ്ടതുണ്ട്.

🚀

കൂടുതൽ വിപുലീകരിക്കാനാവും

അപ്ലിക്കേഷനുകൾ‌ വേഗത്തിലും ചിലവ് കുറഞ്ഞും ഉപയോഗിക്കുന്നതിന് Ethereum സെക്കൻഡിൽ‌ അനേകം 1000 ഇടപാടുകളെ പിന്തുണയ്‌ക്കേണ്ടതുണ്ട്.

🛡️

കൂടുതൽ സുരക്ഷിതം

Ethereum കൂടുതൽ സുരക്ഷിതമാക്കേണ്ടതുണ്ട്. Ethereum സ്വീകാര്യത വളരുന്നതിനനുസരിച്ച്, പ്രോട്ടോക്കോള്‍ എല്ലാത്തരം ആക്രമണങ്ങൾക്കും എതിരെ കൂടുതൽ സുരക്ഷിതമായിത്തീരേണ്ടതുണ്ട്.

🌲

കൂടുതൽ സുസ്ഥിരമാണ്

Ethereum അടുത്ത കാലം വരെ എനർജി ഇന്റൻസീവ് ആയിരുന്നു. പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള മാറ്റം നെറ്റ്‌വർക്ക് എനർജി 99.9% കുറച്ചു.

page-eth-whats-eth-hero-alt

കാഴ്ചയിലേക്ക്‌ നീങ്ങുക

എങ്ങനെയാണ് നമ്മൾ Ethereum-നെ കൂടുതൽ വിപുലീകരണക്ഷമവും സുരക്ഷിതവും സുസ്ഥിരവുമാക്കുന്നത്? വികേന്ദ്രീകരണത്തിന്റെ Ethereum-നുള്ള പ്രധാന ധാർമ്മികതയൊക്കെ പാലിച്ചുകൊണ്ടുതന്നെ.

Ethereum അപ്‌ഗ്രേഡുകൾ

Ethereum അപ്‌ഗ്രേഡുകൾ നെറ്റ്‌വർക്കിന്റെ സ്കെയിലബിളിറ്റിയും സുരക്ഷയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. സുരക്ഷയിലും സുസ്ഥിരതയിലും Ethereum അടുത്തിടെ ചില പ്രധാന അപ്‌ഗ്രേഡുകൾ നടത്തിയിട്ടുണ്ട്, ഭാവിയിൽ സുസ്ഥിരതയുടെ വിഷയത്തിൽ ഉൾപ്പെടെ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ബീക്കൺ ചെയിൻ

ബീക്കൺ ചെയിൻ Ethereum-ലേക്ക് സ്റ്റെയ്ക്കിങ് കൊണ്ടുവരികയും ഭാവി അപ്‌ഗ്രേഡുകൾക്കുള്ള അടിത്തറ പാകുകയും ചെയ്യുന്നു. ഇത് പുതിയ പ്രൂഫ്-ഓഫ്-സ്റ്റേക്ക് Ethereum-നെ ഏകോപിപ്പിക്കുന്നു.

ബീക്കൺ ചെയിൻ തത്സമയമാണ്

ലയനം

എനർജി-ഇന്റൻസീവ് ഖനനത്തിന്റെ അവസാനം കുറിച്ചുകൊണ്ട് മെയിൻനെറ്റ് Ethereum പ്രൂഫ്-ഓഫ്-സ്റ്റേക്ക് ബീക്കൺ ചെയിനുമായി ലയിച്ചു.

ലയനം സജീവമാണ്

ഷാർഡിംഗ്

ഷാർഡിംഗ്, ഡാറ്റ സംഭരിക്കുന്നതിനുള്ള Ethereum-ന്റെ ശേഷി വർദ്ധിപ്പിക്കും, കൂടാതെ ഒരു നിശ്ചിത സമയത്തിനുള്ളിൽ അളക്കുന്നതിനും നെറ്റ്‌വർക്ക് ഫീസ് കുറയ്ക്കുന്നതിനും L2-കളുമായി യോജിപ്പോടെ പ്രവർത്തിക്കും. ഒന്നിലധികം ഘട്ടങ്ങളിലായി ഷാർഡിംഗ് അവതരിപ്പിക്കപ്പെടും.

എസ്റ്റിമേറ്റ്: 2023-2024

'Eth2' എന്നതിന് എന്ത് സംഭവിച്ചു?

ലയനത്തിന് മുമ്പ് 'Eth2' എന്ന പദമാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്, എന്നാൽ കൂടുതൽ കണിശമായ പദാവലിയിലേക്ക് അത് ഘട്ടംഘട്ടമായി മാറുകയാണ്. ലയനം സംബന്ധിച്ച് കൂടുതൽ.

'Eth1', 'Eth2' എന്നിവ ലയിപ്പിച്ചതിനാൽ, രണ്ട് വിഭിന്നമായ Ethereum ബ്ലോക്ക്‌ചെയിനുകൾ ഇനി ഉണ്ടാകില്ല; Ethereum മാത്രമാകും ഉണ്ടാവുക.

ആശയക്കുഴപ്പം കുറയ്ക്കാൻ, കമ്മ്യൂണിറ്റി ഈ പദങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്:

  • ഇടപാടുകളും പ്രയോഗവും കൈകാര്യം ചെയ്യുന്ന 'പ്രയോഗ വരി' ആണ് 'Eth1' ഇപ്പോൾ.
  • പ്രൂഫ് ഓഫ് സ്റ്റേക്ക് കൺസെൻസസ് കൈകാര്യം ചെയ്യുന്ന 'പൊതു വരി' ആണ് 'Eth2' ഇപ്പോൾ.

ഈ പദാവലി അപ്‌ഡേറ്റുകൾ പേരുനൽകൽ സമ്പ്രദായങ്ങളെ മാത്രമാണ് മാറ്റുന്നത്; ഇത് Ethereum-ന്റെ ലക്ഷ്യങ്ങളെയോ റോഡ്‌മാപ്പിനെയോ മാറ്റുന്നില്ല.

'Eth2' പുനർനാമകരണം സംബന്ധിച്ച് കൂടുതലറിയുക

എന്തുകൊണ്ട് Eth2 ഉപയോഗിച്ചുകൂടാ?

മെന്റൽ മോഡലുകൾ

Eth2 ബ്രാൻഡിംഗിലെ ഒരു പ്രധാനപ്പെട്ട പ്രശ്‌നം ഇത് Ethereum-ന്റെ പുതിയ ഉപയോക്താക്കൾക്ക് പ്രവർത്തനത്തെ കുറിച്ചുള്ള ഒരു തെറ്റായ മനസ്സിലാക്കൽ നൽകാൻ ഇടയാക്കുന്നു എന്നതാണ്. Eth1 ആദ്യം വരികയും അതിനുശേഷം Eth2 വരികയും ചെയ്യുമെന്ന് അവർ സഹജമായി കരുതുന്നു. അല്ലെങ്കിൽ Eth2 വരുന്നതിന് Eth1 അവസാനിപ്പിച്ചതായി കരുതുന്നു. ഈപറഞ്ഞത് രണ്ടും സത്യമല്ല. Eth2 പദാവലി നീക്കംചെയ്യുന്നതിലൂടെ, ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ മെന്റൽ മോഡൽ നാവിഗേറ്റ് ചെയ്യുന്നതിൽ നിന്ന് ഭാവിയിലെ എല്ലാ ഉപയോക്താക്കളെയും ഞങ്ങൾ സംരക്ഷിക്കുന്നു.

ഉൾപ്പെടുത്തൽ

Ethereum-നുള്ള റോഡ്‌മാപ്പ് വികസിച്ചതിനാൽ, Ethereum റോഡ്‌മാപ്പിന്റെ കൃത്യതയില്ലാത്ത ഒരു പ്രതിനിധീകരണമായി Ethereum 2.0 മാറി. വാക്ക് തിരഞ്ഞെടുക്കലിൽ ഞങ്ങൾ പുലർത്തുന്ന ശ്രദ്ധയും കൃത്യതയും സാധ്യമായ വലിയൊരു വിഭാഗത്തെ Ethereum-ലെ ഉള്ളടക്കം മനസ്സിലാക്കാൻ അനുവദിക്കുന്നു.

സ്‌കാം തടയൽ

നിർഭാഗ്യവശാൽ, ‘ETH2’ ടോക്കണുകൾക്കായി ETH സ്വാപ്പ് ചെയ്യാൻ അല്ലെങ്കിൽ Eth2 അപ്‌ഗ്രേഡിന് മുമ്പ് എങ്ങനെയെങ്കിലും ETH മൈഗ്രേറ്റ് ചെയ്യാൻ പറഞ്ഞ് ഉപയോക്താക്കളെ തട്ടിപ്പിൽ പെടുത്താൻ Eth2 തെറ്റായി ഉപയോഗിക്കുന്നതിന് ക്ഷുദ്ര ക്ഷുദ്രപ്രവർത്തനം നടത്തുന്നവർ ശ്രമിച്ചിട്ടുണ്ട്. ഈ സ്‌കാം വെക്‌ടറിനെ ഇല്ലാതാക്കുന്നതിലും മൊത്തത്തിൽ സംവിധാനത്തെ സുരക്ഷിതമാക്കുന്നതിലും ഈ അപ്‌ഡേറ്റ് ചെയ്ത പദാവലി വ്യക്തത കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സ്റ്റെയ്ക്കിങ് വ്യക്തത

ചില സ്റ്റെയ്ക്കിങ് ഓപ്പറേറ്റർമാർ ‘ETH2’ ടിക്കർ ഉപയോഗിച്ച് ബീക്കൺ ചെയിനിൽ ETH-നെ വിവരിക്കുകയും ചെയ്യുന്നുണ്ട്. ഈ സേവനങ്ങളുടെ ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ ഒരു ‘ETH2’ ടോക്കൺ ലഭിക്കുന്നില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ‘ETH2’ ടോക്കണൊന്നും നിലവിലില്ല; ഇത് ആ നിർദ്ദിഷ്ട ദാതാക്കളുടെ സ്റ്റേക്കിലെ അവരുടെ വിഹിതത്തെ വ്യക്തമാക്കുന്നു.

Ethereum അപ്‌ഗ്രേഡുകളിൽ സഹായിക്കാൻ താൽപ്പര്യപ്പെടുന്നോ?

Ethereum അപ്‌ഗ്രേഡുകൾ‌ തീർക്കുന്നതിനും ടെസ്റ്റിംഗിനെ സഹായിക്കുന്നതിനും പ്രതിഫലം നേടുന്നതിനും ധാരാളം അവസരങ്ങളുണ്ട്.
ഇടപെടുക
ഇത് ഔദ്യോഗിക റോഡ്‌മാപ്പ് അല്ല. അവിടെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ ഇങ്ങനെയാണ് കാണുന്നത്. എന്നാൽ ഇത് സാങ്കേതികവിദ്യയാണ്, കാര്യങ്ങൾ ഒരു നിമിഷംകൊണ്ട് മാറാം. അതിനാൽ ഇത് ഒരു പ്രതിബദ്ധതയായി വായിക്കരുത്.

സ്റ്റെയ്ക്കിംങ് ഇവിടെയുണ്ട്

Ethereum അപ്‌ഗ്രേഡുകളുടെ താക്കോൽ സ്റ്റെയ്ക്കിങിന്റെ ആമുഖമാണ്. Ethereum നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ETH ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഈ ഘട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

1. ലോഞ്ച്പാഡ് ഉപയോഗിച്ച് സജ്ജമാക്കുക

Ethereum-ൽ സ്റ്റേക്ക് ചെയ്യുന്നതിന് നിങ്ങൾ ലോഞ്ച്പാഡ് ഉപയോഗിക്കേണ്ടതുണ്ട് - ഇത് നിങ്ങളെ പ്രക്രിയയിലൂടെ നയിക്കും.

സ്റ്റെയ്ക്കിംങ് ലോഞ്ച്പാഡ് സന്ദർശിക്കുക

2. സ്റ്റെയ്ക്കിംങ് വിലാസം സ്ഥിരീകരിക്കുക

നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യുന്നതിനുമുമ്പ്, നിങ്ങൾക്ക് ശരിയായ വിലാസം ലഭിച്ചുവെന്ന് ഉറപ്പാക്കുക. ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ലോഞ്ച്പാഡിലൂടെ കടന്നുപോയിരിക്കണം.

നിക്ഷേപ കരാർ വിലാസം സ്ഥിരീകരിക്കുക
💸

സ്റ്റെയ്ക്കിംങിനെക്കുറിച്ച് അറിയുക

ബീക്കൺ ചെയിൻ Ethereum-ലേക്ക് സ്റ്റേക്കിംഗ് കൊണ്ടുവരും. നിങ്ങൾക്ക് ETH ഉണ്ടെങ്കിൽ, നെറ്റ്‌വർക്ക് സുരക്ഷിതമാക്കി നിങ്ങൾക്ക് ഒരു പൊതു നന്മ ചെയ്യാനും പ്രക്രിയയിൽ കൂടുതൽ ETH നേടാനും കഴിയും.

സ്റ്റേക്കിംഗിനെപ്പറ്റി കൂടുതൽ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ


കാലികമായി തുടരുക

Ethereum അപ്‌ഗ്രേഡുകളിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ നിന്നും ഡെവലപ്പർമാരിൽ നിന്നും ഏറ്റവും പുതിയത് നേടുക.

Danny Ryan (Ethereum Foundation)

Ben Edgington (PegaSys, ConsenSys)

ഗവേഷണത്തിന്റെ ഭാഗമായിത്തീരുക

Ethereum ഗവേഷകരും ഉത്സാഹശീലരും ഒരുപോലെ ഇവിടെ കണ്ടുമുട്ടി Ethereum അപ്‌ഗ്രേഡുകളുമായി ബന്ധപ്പെട്ട എല്ലാം ഉൾപ്പെടെ ഗവേഷണ ശ്രമങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു.

ethresear.ch സന്ദർശിക്കുക

Was this page helpful?