പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ലയനം

  • Ethereum മെയിൻനെറ്റ് പ്രൂഫ് ഓഫ് സ്റ്റേക്ക് ഉപയോഗിക്കുന്നു, എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.
  • ഒറിജിനൽ പ്രൂഫ് ഓഫ് വർക്ക് രീതിയിൽ നിന്ന് പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള അപ്‌ഗ്രേഡിനെ ലയനം എന്ന് വിളിക്കപ്പെടുന്നു.
  • ഇപ്പോൾ ഒറ്റ ചെയിനായി നിലവിലുള്ള, ബീക്കൺ ചെയിൻ എന്നുവിളിക്കുന്ന ഒരു പ്രത്യേക പ്രൂഫ് ഓഫ് സ്റ്റേക്ക് ബ്ലോക്ക്‌ചെയിനുമായി ലയിക്കുന്ന ഒറിജിനൽ Ethereum മെയിൻനെറ്റിനെ ആണ് ലയനം പരാമർശിക്കുന്നത്.
  • ലയനം Ethereum-ന്റെ ഊർജ്ജ ഉപഭോഗം ~99.95% കുറച്ചു.

അവസാനം അപ്‌ഡേറ്റുചെയ്‌ത പേജ്: 2024, ഏപ്രിൽ 24

എന്തായിരുന്നു ലയനം?

പുതിയ പ്രൂഫ് ഓഫ് സ്റ്റേക്ക് പൊതു വരിയായ ബീക്കൺ ചെയിനുമായി Ethereum-ന്റെ ഒറിജിനൽ പ്രയോഗ വരിയുടെ (ജെനിസിസ് മുതൽ നിലനിന്നിരുന്ന മെയിൻനെറ്റ്) കൂടിച്ചേരലായിരുന്നു ലയനം. ഊർജ്ജ തീവ്ര മൈനിംഗിനുള്ള ആവശ്യകത ഇത് ഇല്ലാതാക്കുകയും, പകരം സ്റ്റേക്ക് ചെയ്ത ETH ഉപയോഗിച്ച് നെറ്റ്‌വർക്കിനെ സുരക്ഷിതമാക്കാൻ പ്രാപ്തമാക്കുകയും ചെയ്തു. Ethereum വീക്ഷണമായ കൂടുതൽ വിപുകരണം, സുരക്ഷ, സുസ്ഥിരത എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ശരിക്കും ആവേശകരമായ ചുവടുവെപ്പായിരുന്നു അത്.

തുടക്കത്തിൽ, ബീക്കൺ ചെയിൻ എന്നതിനെ നിന്ന് പ്രത്യേകം ഷിപ്പ് ചെയ്തു. പ്രൂഫ് ഓഫ് സ്റ്റേക്ക് ഉപയോഗിച്ച് സമാന്തരമായി ബീക്കൺ ചെയിൻ പ്രവർത്തിപ്പിക്കുമ്പോൾ കൂടിയും പ്രൂഫ് ഓഫ് വർക്ക് മുഖേന Ethereum മെയിൻനെറ്റ് - അതിന്റെ അക്കൗണ്ടുകളും ബാലൻസുകളും സ്‌മാർട്ട് കരാറുകളും ബ്ലോക്ക്‌ചെയിൻ നിലയും സഹിതം - സുരക്ഷിതമായി തുടരും. ഈ രണ്ട് സംവിധാനങ്ങളും അവസാനം ഒരുമിച്ചപ്പോൾ ആയിരുന്നു ലയനം, പ്രൂഫ് ഓഫ് വർക്ക് എന്നതിന്റെ സ്ഥാനത്ത് ശാശ്വതമായി പ്രൂഫ് ഓഫ് സ്റ്റേക്ക് സ്ഥാപിക്കപ്പെട്ടു.

ഒരു ഇന്റർസ്റ്റെല്ലാർ യാത്രയ്ക്ക് തികച്ചും തയ്യാറാകുന്നതിന് മുമ്പ് ലോഞ്ച് ചെയ്ത ഒരു ബഹിരാകാശ കപ്പലാണ് Ethereum എന്ന് സങ്കൽപ്പിക്കുക. ബീക്കൺ ചെയിൻ ഉപയോഗിച്ച് കമ്മ്യൂണിറ്റി ഒരു പുതിയ എഞ്ചിനും കഠിനമാക്കിയ ഹലും നിർമ്മിച്ചു. ഗൗരവതരമായ പരിശോധനയ്ക്ക് ശേഷം, പഴയ ഒരു മിഡ്-ഫ്ലൈറ്റിനായി പുതിയ എഞ്ചിൻ ഹോട്ട്-സ്വാപ്പ് ചെയ്യാനുള്ള സമയമായിരുന്നു ഇത്. ഇത് കുറച്ച് പ്രധാനമായ പ്രകാശവർഷങ്ങൾ സ്ഥാപിക്കലും സമ്പൂർണ്ണമായ പരിഗണനയും പ്രാപ്തമാക്കിക്കൊണ്ട് പുതിയതും കൂടുതൽ കാര്യക്ഷമവുമായ എഞ്ചിനെ നിലവിലുള്ള ഷിപ്പിലേക്ക് ലയിപ്പിച്ചു.

മെയിൻനെറ്റുമായുള്ള ലയനം

ലയനം വരെ ജെനിസിസിൽ നിന്ന് പ്രൂഫ് ഓഫ് വർക്ക് Ethereum മെയിൻനെറ്റിനെ സുരക്ഷിതമാക്കി. നമ്മളെല്ലാം ഉപയോഗിക്കുന്നതും പരിചിതവുമായ ഇടപാടുകൾ, സ്‌മാർട്ട് കരാറുകൾ, അക്കൗണ്ടുകൾ മുതലായ സവിശേഷതകൾ സഹിതം Ethereum ബ്ലോക്ക്‌ചെയിൻ 2015 ജൂലൈയിൽ നിലവിൽ വരാൻ ഇത് ഇടയാക്കി.

Ethereum-ന്റെ ചരിത്രത്തിൽ ഉടനീളം, പ്രൂഫ് ഓഫ് വർക്കിൽ നിന്ന് പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള ഒരു അന്തിമമായ മാറ്റത്തിന് ഡെവലപ്പർമാർ തയ്യാറെടുത്തു. 2020 ഡിസംബർ 1-ന്, സമാന്തരമായി പ്രവർത്തിക്കുന്ന മെയിൻനെറ്റിന് പ്രത്യേകമായിട്ടുള്ള ഒരു ബ്ലോക്ക്‌ചെയിൻ ആയി ബീക്കൺ ചെയിൻ സൃഷ്ടിക്കപ്പെട്ടു.

ബീക്കൺ ചെയിൻ യഥാർത്ഥത്തിൽ മെയിൻനെറ്റ് ഇടപാടുകൾ പ്രോസസ്സ് ചെയ്തിരുന്നില്ല. പകരം, സജീവ വാലിഡേറ്റർമാരെയും അവരുടെ അക്കൗണ്ട് ബാലൻസുകളേയും അംഗീകരിച്ചുകൊണ്ട് സ്വന്തം നിലയിൽ അത് ഒരു പൊതു രീതിയിൽ എത്തുകയായിരുന്നു. വിപുലമായ പരിശോധനയ്ക്ക് ശേഷം, യഥാർത്ഥ സാഹചര്യങ്ങളിലുള്ള ഡാറ്റയിലെ പൊതു രീതിയിലേക്ക് ബീക്കൺ ചെയിൻ എത്താനുള്ള സമയമായി. ലയനത്തിന് ശേഷം, പ്രയോഗ വരി ഇടപാടുകളും അക്കൗണ്ട് ബാലൻസുകളും ഉൾപ്പെടെ എല്ലാ നെറ്റ്‌വർക്ക് ഡാറ്റയുടെയും പൊതു എഞ്ചിനായി ബീക്കൺ ചെയിൻ മാറി.

ബ്ലോക്ക് പ്രൊഡക്ഷന്റെ എഞ്ചിനായി ബീക്കൺ ചെയിൻ ഉപയോഗിക്കാനുള്ള ഔദ്യോഗിക സ്വിച്ചിനെയാണ് ലയനം പ്രതിനിധീകരിക്കുന്നത്. മൈനിംഗ് എന്നത് ഇനി സാധുവായ ബ്ലോക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗമല്ല. പകരം, പ്രൂഫ് ഓഫ് സ്റ്റേക്ക് വാലിഡേറ്റർമാർ ഈ ചുമതല സ്വീകരിച്ചുവെന്ന് മാത്രമല്ല ഇപ്പോൾ എല്ലാ ഇടപാടുകളുടെയും സാധുത പ്രോസസ്സ് ചെയ്യുന്നതിനും ബ്ലോക്കുകൾ നിർദ്ദേശിക്കുന്നതിനും ഉത്തരവാദിത്തവുമുണ്ട്.

ലയനത്തിൽ ചരിത്രപരമായത് ഒന്നും നഷ്ടപ്പെട്ടില്ല. ബീക്കൺ ചെയിനുമായി മെയിൻനെറ്റ് ലയിച്ചതിനാൽ, Ethereum-ന്റെ മുഴുവൻ ഇടപാട് ചരിത്രവും ലയിപ്പിക്കപ്പെട്ടു.

പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള ഈ മാറ്റം ഈതർ ഇഷ്യൂ ചെയ്യുന്ന രീതി മാറ്റി. ലയനത്തിന് മുമ്പും ശേഷവുമുള്ള ഈതർ ഇഷ്യു ചെയ്യൽ സംബന്ധിച്ച് കൂടുതലറിയുക.

ഉപയോക്താക്കളും ഹോൾഡർമാരും

ഹോൾഡർമാർക്കും/ഉപയോക്താക്കക്കും ലയനം എന്തെങ്കിലും മാറ്റമുണ്ടാക്കില്ല.

ഇക്കാര്യം ആവർത്തിക്കുന്നു: ETH-ന്റെ അല്ലെങ്കിൽ Ethereum-ലെ മറ്റേതെങ്കിലും ഡിജിറ്റൽ ആസ്ഥിയുടെ ഉപയോക്താവ് അല്ലെങ്കിൽ ഹോൾഡർ അതുപോലെ നോൺ-നോഡ് ഓപ്പറേറ്റിംഗ് സ്റ്റേക്കർമാർ എന്ന നിലയിൽ, ലയത്തിനായി അക്കൗണ്ടിലേക്ക് നിങ്ങളുടെ ഫണ്ടുകൾ അല്ലെങ്കിൽ വാലറ്റ് ഉപയോഗിച്ച് നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. ETH എന്നത് ETH മാത്രമാണ്. "പഴയ ETH"/"പുതിയ ETH" അല്ലെങ്കിൽ "ETH1"/"ETH2" എന്നിങ്ങനെയൊന്നുമില്ല, ലയനത്തിന് ശേഷം വാലറ്റുകൾ മുമ്പത്തേത് പോലെ തന്നെ പ്രവർത്തിക്കും—മറ്റുവിധത്തിൽ നിങ്ങളോട് പറയുന്ന ആളുകൾ തട്ടിപ്പുകാർ ആയിരിക്കാൻ സാധ്യതയുണ്ട്.

പ്രൂഫ് ഓഫ് വർക്ക് ഒഴിവാക്കിയാൽ കൂടിയും, പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള മാറ്റത്തിലൂടെ തുടക്കം മുതലുള്ള Ethereum-ന്റെ മുഴുവൻ ചരിത്രവും മാറ്റമില്ലാതെ തുടരും. ലയനത്തിന് മുമ്പ് നിങ്ങളുടെ വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ഫണ്ടുകളും തുടർന്നും ആക്‌സസ് ചെയ്യാൻ കഴിയും. അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ആവശ്യമില്ല.

Ethereum സുരക്ഷ സംബന്ധിച്ച് കൂടുതൽ

നോഡ് ഓപ്പറേറ്റർമാരും വികേന്ദ്രീകൃത ആപ്ലിക്കേഷൻ (dapp) ഡെവലപ്പർമാരും

ലയനവും ഊർജ്ജ ഉപഭോഗവും

ലയനം Ethereum-നുള്ള പ്രൂഫ് ഓഫ് വർക്കിന്റെ അവസാനത്തെ സൂചിപ്പിക്കുകയും, കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ Ethereum-ത്തിനുള്ള യുഗം ആരംഭിക്കുകയും ചെയ്യും. Ethereum-ത്തെ ഒരു ഗ്രീൻ ബ്ലോക്ക്‌ചെയിനാക്കി മാറ്റിക്കൊണ്ട് Ethereum-ന്റെ ഊർജ്ജ ഉപഭോഗം ഏകദേശം 99.95% കുറഞ്ഞു. Ethereum ഊർജ്ജ ഉപഭോഗം സംബന്ധിച്ച് കൂടുതലറിയുക.

ലയനവും സ്കെയിലിംഗും

Ethereum വീക്ഷണത്തിൽ വ്യക്തമാക്കിയിട്ടുള്ള മുഴുവൻ സ്കെയിലും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒരു പടി കൂടി Ethereum-ത്തെ അടുപ്പിച്ചുകൊണ്ട് പ്രൂഫ് ഓഫ് വർക്കിന് കീഴിൽ സാധ്യമാകാത്ത കൂടുതൽ വിപുലീകൃത അപ്‌ഗ്രേഡുകൾ ലയനം സാധ്യമാക്കി.

ലയനം സംബന്ധിച്ച തെറ്റിദ്ധാരണകൾ

'Eth2' എന്നതിന് എന്ത് സംഭവിച്ചു?

'Eth2' എന്ന പദം ഒഴിവാക്കി. 'Eth1', 'Eth2' എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ലയിപ്പിച്ച ശേഷം, ഇനിമേൽ രണ്ട് Ethereum നെറ്റ്‌വർക്കുകൾ തമ്മിൽ വേർതിരിക്കേണ്ട ആവശ്യമില്ല; Ethereum മാത്രമാണ് ഉള്ളത്.

ആശയക്കുഴപ്പം കുറയ്ക്കാൻ, കമ്മ്യൂണിറ്റി ഈ പദങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്:

  • ഇടപാടുകളും പ്രയോഗവും കൈകാര്യം ചെയ്യുന്ന 'പ്രയോഗ വരി' ആണ് 'Eth1' ഇപ്പോൾ.
  • പ്രൂഫ് ഓഫ് സ്റ്റേക്ക് കൺസെൻസസ് കൈകാര്യം ചെയ്യുന്ന 'പൊതു വരി' ആണ് 'Eth2' ഇപ്പോൾ.

ഈ പദാവലി അപ്‌ഡേറ്റുകൾ പേരുനൽകൽ സമ്പ്രദായങ്ങളെ മാത്രമാണ് മാറ്റുന്നത്; ഇത് Ethereum-ന്റെ ലക്ഷ്യങ്ങളെയോ റോഡ്‌മാപ്പിനെയോ മാറ്റുന്നില്ല.

'Eth2' പുനർനാമകരണം സംബന്ധിച്ച് കൂടുതലറിയുക(opens in a new tab)

നവീകരണങ്ങൾ തമ്മിലുള്ള ബന്ധം

Ethereum അപ്‌ഗ്രേഡുകളെല്ലാം ഏതാണ്ട് പരസ്പരബന്ധിതമാണ്. അതിനാൽ ലയനം മറ്റ് അപ്‌ഗ്രേഡുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വീണ്ടും നോക്കാം.

ലയനവും ബീക്കൺ ചെയിനും

ഒറിജിനൽ മെയിൻനെറ്റ് പ്രയോഗ വരിയിലേക്ക് പുതിയ പൊതു വരിയായി ബീക്കൺ ചെയിൻ ഔപചാരികമായി സ്വീകരിക്കുന്നതിനെ ലയനം സൂചിപ്പിക്കുന്നു. ലയനം മുതൽ, Ethereum മെയിൻനെറ്റ് സുരക്ഷിതമാക്കുന്നതിലേക്ക് വാലിഡേറ്റർമാരെ നിയോഗിക്കുന്നു, പ്രൂഫ് ഓഫ് വർക്കിലെ മൈനിംഗ് ഇനിമേൽ ഒരു സാധുതയുള്ള ബ്ലോക്ക് പ്രൊഡക്ഷൻ അർത്ഥമാക്കുന്നില്ല.

പൊതുവായതിൽ പങ്കെടുക്കാനുള്ള അവകാശത്തിന് പകരമായി സ്റ്റേക്ക് ചെയ്ത ETH ഉള്ള നോഡുകൾ വാലിഡേറ്റ് ചെയ്തുകൊണ്ട് ബ്ലോക്കുകൾ നിർദ്ദേശിക്കപ്പെടുന്നു. ഈ അപ്‌ഗ്രേഡുകൾ ഷാർഡിംഗ് ഉൾപ്പെടെയുള്ള ഭാവിയിലെ വിപുലീകരണ അപ്‌ഗ്രേഡുകൾക്ക് വേദിയൊരുക്കുന്നു.

ബീക്കൺ ചെയിൻ

ലയനവും ഷാങ്‌ഹായ് അപ്‌ഗ്രേഡും

പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള വിജയകരമായ മാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലളിതമാക്കാനും പരമാവധിയാക്കാനും, ലയന അപ്‌ഗ്രേഡിൽ സ്റ്റേക്ക് ചെയ്ത ETH പിൻവലിക്കാനുള്ള കഴിവ് പോലുള്ള ചില പ്രതീക്ഷിച്ച സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടില്ല. ഷാങ്ഹായ് അപ്‌ഗ്രേഡ് ലയനത്തെ പിന്തുടരാൻ ആസൂത്രണം ചെയ്തിരിക്കുന്നു, ഇത് സ്റ്റേക്കർമാർക്ക് പിൻവലിക്കാനുള്ള കഴിവ് പ്രാപ്‌തമാക്കും.

GitHub-ലെ ഷാങ്ഹായ് അപ്‌ഗ്രേഡ് പ്ലാനിംഗ് പ്രശ്‌നം(opens in a new tab) അല്ലെങ്കിൽ EF ഗവേഷണ, വികസന ബ്ലോഗ്(opens in a new tab) വഴി വിവരങ്ങൾ അറിഞ്ഞിരിക്കുക. അറിയാൻ താൽപ്പര്യമുള്ളവർ, 2021 ഏപ്രിലിലെ ETHGlobal ഇവന്റിൽ വിറ്റാലിക് അവതരിപ്പിച്ച ലയന ശേഷം എന്ത് സംഭവിക്കും(opens in a new tab) എന്നത് സംബന്ധിച്ച് കൂടുതലൽ മനസ്സിലാക്കുക.

ലയനവും ഷാർഡിംഗും

പ്രാഥമികമായി, സ്കെയിലബിളിറ്റി പരിഹരിക്കുന്നതിന് ലയനത്തിന് മുമ്പ് ഷാർഡിംഗിൽ പ്രവർത്തിക്കാനായിരുന്നു പദ്ധതി. എന്നിരുന്നാലും, വരി 2 സ്‌കെയിലിംഗ് സൊല്യൂഷനുകളുടെ മുന്നേറ്റത്തിൽ, പ്രൂഫ് ഓഫ് വർക്കിനെ ആദ്യം പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറ്റുന്നതിലേക്ക് മുൻഗണന മാറി.

ഷാർഡിംഗിനുള്ള പദ്ധതികൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ ഇടപാട് നിർവഹണം അളക്കുന്നതിനുള്ള വരി 2 സാങ്കേതികവിദ്യകളുടെ മുന്നേറ്റവും വിജയവും കണക്കിലെടുത്ത്, നെറ്റ്‌വർക്കിൽ ക്രമാതീതമായ വളർച്ച അനുവദിക്കുന്ന റോളപ്പ് കരാറുകളിൽ നിന്ന് കംപ്രസ് ചെയ്‌ത കോൾഡാറ്റ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കനുള്ള ഏറ്റവും മികച്ച മാർഗം കണ്ടെത്തുന്നതിലേക്ക് ഷാർഡിംഗ് പ്ലാനുകൾ മാറി. പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് ആദ്യം മാറാതെ ഇത് സാധ്യമാകില്ല.

ഷാർഡിംഗ്

കൂടുതൽ വായനയ്ക്ക്

Test your Ethereum knowledge

Loading...

ഈ പേജ് സഹായകരമായോ?