എന്താണ് Ethereum?
ഞങ്ങളുടെ ഡിജിറ്റൽ ഭാവിയുടെ അടിസ്ഥാനം
എങ്ങനെയാണ് Ethereum പ്രവർത്തിക്കുന്നത്, എന്തൊക്കെ പ്രയോജനങ്ങളാണ് ഇവ കൊണ്ട് വരുന്നത്, എപ്രകാരമാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നത് തുടങ്ങിയ ഒരു തുടക്കകാരനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ.
സംഗ്രഹം
Ethereum പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന ഒരു നിയമാവലി പിന്തുടരുന്ന ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയാണ് Ethereum. ആർക്കു വേണമെങ്കിലും നിർമ്മിക്കുവാനും ഉപയോഗിക്കുവാനും സാധ്യമാകുന്ന കമ്മ്യൂണിറ്റികൾ, ആപ്ലിക്കേഷനുകൾ, ഓർഗനൈസേഷനുകൾ, ഡിജിറ്റൽ വസ്തുക്കൾ എന്നിവയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ശൃംഖലയാണ് Ethereum.
നിങ്ങൾക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഒരു Ethereum അക്കൗണ്ട് സൃഷ്‌ടിക്കാനും, അതുപോലെ ആപ്പുകളുടെ ഒരു ലോകം പര്യവേക്ഷണം ചെയ്യുവാനും നിങ്ങളുടേതായ ഒന്ന് സൃഷ്‌ടിക്കുവാനും കഴിയും. നിങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുകയോ നിയമങ്ങൾ മറ്റിമരിക്കുകയോ ചെയ്യുന്ന ഒരു അധികാരകേന്ദ്രത്തിൽ വിശ്വസിക്കാതെ തന്നെ നിങ്ങൾക്ക് ഇതെല്ലാം ചെയ്യാൻ കഴിയും എന്നതാണ് ഈ നൂതന സംവിധാനത്തിന്റെ കാതലായ ഗുണം.
കൂടുതൽ അറിയുവാനായി തുടർന്ന് വായിക്കുക...
Ethereum-നു എന്തൊക്കെ ചെയ്യുവാൻ സാധിക്കും?
എല്ലാവർക്കും ബാങ്കിംഗ്
സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകണമെന്നില്ല. നിങ്ങൾക്ക് Ethereum ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്ഷൻ മാത്രമേ ആവശ്യമായുള്ളു, കടം കൊടുക്കൽ, കടം വാങ്ങൽ, സേവിംഗ്‌സ് ഉൽപ്പന്നങ്ങൾ അതിൽ ലഭ്യമാണ്.
ഒരു തുറന്ന ഇന്റർനെറ്റ്
ആർക്കു വേണമെങ്കിലും Ethereum ശൃംഖലയുമായി സമ്പർക്കം പുലർത്തുവാനും, അതിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുവാനും സാധിക്കും. നിങ്ങളുടെ വസ്തുവകകളും വ്യക്തി വിവരങ്ങളും ചില മെഗാ-കോർപറേഷനുകളുടെ അധികാരത്തിനു കീഴ്പെടാതെ, നിങ്ങളുടെ തന്നെ നിയന്ത്രണത്തിലാക്കുവാൻ ഇതിലൂടെ സാധിക്കും.
ഒരു പിയർ-ടു-പിയർ നെറ്റ്‌വർക്ക്
മറ്റുള്ളവരുമായി ഏകോപനമുണ്ടാക്കുവാനും, കരാറുകൾ നിർമ്മിക്കുവാനും, ഡിജിറ്റൽ വസ്തുവകകൾ നേരിട്ട് കൈമാറ്റം ചെയ്യുവാനും Ethereum അനുവദിക്കുന്നു. നിങ്ങൾക്ക് ഇടനിലക്കാരെ ആശ്രയിക്കേണ്ട കാര്യമില്ല.
സെൻസർഷിപ്പ് പ്രതിരോധം
സർക്കാരുകൾക്കോ കമ്പനികൾക്കോ Ethereum-ൽ നിയന്ത്രണമില്ല. ആർക്കെങ്കിലും നിങ്ങളെ പണം സ്വീകരിക്കുന്നതിൽ നിന്ന് അല്ലെങ്കിൽ Ethereum-ലെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുക എന്നത് വികേന്ദ്രീകരണം നിമിത്തം ഏതാണ്ട് അസാധ്യമാക്കുന്നു.
വാണിജ്യ ഉറപ്പുകള്‍
നിങ്ങൾ മുൻകൂട്ടി അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യപ്പെടൂ എന്ന് ഉപഭോക്താവിന് സുരക്ഷിതവും അന്തർനിർമ്മിതവുമായി ഉറപ്പ് നൽകുന്നു. അതുപോലെ തന്നെ തങ്ങളുടെ കാര്യം വരുമ്പോൾ നിയമങ്ങൾ മാറില്ല എന്ന ഉറപ്പ് ഡെവലപ്പർമാർക്കും ഉണ്ടായിരിക്കും.
രചനാസാധ്യതയുള്ള ഉൽപ്പന്നങ്ങൾ
എല്ലാ ആപ്പുകളും ഒരു പങ്കിട്ട ആഗോള നിലയുള്ള സമാന ബ്ലോക്ക്ചെയിനിലാണ് നിർമിക്കപ്പെടുന്നത്, എന്നുവെച്ചാൽ അവയ്ക്ക് പരസ്പരം നിർമിക്കുവാൻ കഴിയും (ലെഗോ ബ്രിക്സ് പോലെ). ഇതു മികച്ച ഉൽപ്പന്നങ്ങളും അനുഭവങ്ങളും നൽകുകയും, തന്മൂലം, ആശ്രയിക്കുന്ന ടൂളുകളൊന്നും തന്നെ ആർക്കും നീക്കംചെയ്യാനാകില്ലെന്ന ഉറപ്പു നൽകുകയും ചെയ്യുന്നു.
കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന വിനിമയവിവരങ്ങളാണ് ബ്ലോക്ക്‌ചെയിൻ അവ പുതുക്കപ്പെടുകയും ആ ശൃംഖലയിലെ ഒരുപാട് കമ്പ്യൂട്ടറുകളിലേക്ക് പങ്ക് വയ്ക്കപ്പെടുകയും ചെയ്യുന്നു. ഓരോ തവണയും ഒരു പുതിയ വിനിമയ ഗണം കൂട്ടിച്ചേർക്കുമ്പോൾ അവയെ "ബ്ലോക്കുകൾ" എന്ന് വിളിക്കുന്നു - അങ്ങനെയാണ് ബ്ലോക്ക്ചെയിൻ എന്ന പേര് ഉത്ഭവിച്ചത്. Ethereum പോലെയുള്ള പൊതു ബ്ലോക്ക്ചെയിനുകളിൽ ആർക്ക് വേണമെങ്കിലും വിവരങ്ങൾ അഥവാ ഡാറ്റ കൂട്ടിച്ചേർക്കാമെങ്കിലും, നീക്കം ചെയ്യാനുള്ള അനുമതിയില്ല. ആർക്കെങ്കിലും വിവരങ്ങൾ അട്ടിമറിക്കണമെങ്കിലോ, അല്ലെങ്കിൽ സംവിധാനത്തെ വഞ്ചിക്കണമെങ്കിലോ, അവർ ആ ശൃംഖലയിലെ ഭൂരിഭാഗം കമ്പ്യൂട്ടറുകളിലും മാറ്റം വരുത്തേണ്ടി വരും. അത് വളരെ ദുഷ്ക്കരമാണ്! അതുകൊണ്ട് തന്നെയാണ് Ethereum പോലെയുള്ള വികേന്ദ്രീകൃത ബ്ലോക്ക്‌ചെയിനുകൾ വളരെ സുരക്ഷിതമാകുന്നത്.
Ethereum ഞാൻ എന്തിനു വേണ്ടി ഉപയോഗിക്കണം?
ഓർഗനൈസേഷനുകൾ തുടങ്ങുവാൻ, ആപ്പുകൾ സൃഷ്ടിക്കുവാൻ അല്ലെങ്കിൽ മൂല്യങ്ങൾ പങ്കിടാൻ പൂർവ്വസ്ഥിതിപ്രാപകവും, തുറന്നതും, വിശ്വാസയോഗ്യവുമായ മാർഗ്ഗങ്ങളിലൂടെ ആഗോളതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ, Ethereum നിങ്ങൾക്കുള്ളതാണ്. നമ്മളെല്ലാവരും ചേർന്ന് എഴുതിയ ഒരു കഥയാണ് Ethereum, അതിനാൽ വരൂ, ഇതുപയോഗിച്ച് ഒന്നായി എത്ര അവിശ്വസനീയമായ ലോകങ്ങൾ പടുത്തുയർത്താം എന്ന് കണ്ടെത്താം.
തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ബാഹ്യശക്തികൾ മൂലം തങ്ങളുടെ സമ്പാദ്യത്തിൻ്റെ സുരക്ഷ, സമ്പൂർണ്ണത, ചലനാത്മകത തുടങ്ങിയവയിൽ അനിശ്ചിതത്വം നേടേണ്ടി വന്ന ആളുകളെ സംബന്ധിച്ച് Ethereum വിലമതിക്കാനാവാത്തതുകൂടിയാണ്.
ആരാണ് Ethereum-ത്തെ പ്രവർത്തിപ്പിക്കുന്നത്?
ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെ നിയന്ത്രണത്തിലല്ല Ethereum. Ethereum പ്രോട്ടോക്കോൾ പാലിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ Ethereum കൂടി ചേർന്ന് ബന്ധിപ്പിക്കുന്നിടത്താണ് ഇവ നിലനിൽക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കമ്പ്യൂട്ടറുകളെ നോഡ് എന്നറിയപ്പെടുന്നു. ആർക്കുവേണമെങ്കിലും നോഡുകൾ പ്രവർത്തിപ്പിക്കാനാകും, എന്നിരുന്നാലും ശൃംഖല സുരക്ഷിതമാക്കുന്നതിൽ പങ്കുചേരുന്നത്തിന് നിങ്ങൾ ETH (Ethereum-ന്റെ നേറ്റീവ് ടോക്കൺ) ഉപയോഗിക്കേണ്ടിവരുന്നു. 32 ETH ഉള്ള ആർക്കുവേണമെങ്കിലും മറ്റനുമതിയൊന്നും കൂടാതെ ഇത് ചെയ്യാൻ സാധിക്കും.
Ethereum-ന്റെ സോഴ്സ് കോഡ് പോലും ഒരു സ്ഥാപനം ഒറ്റയ്ക്ക് നിർമ്മിച്ചതല്ല. ആർക്കു വേണമെങ്കിലും പ്രോട്ടോക്കോളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുവാനും നവീകരണങ്ങൾ ചർച്ച ചെയ്യാനും സാധിക്കും. സ്വതന്ത്ര ഓർഗനൈസേഷനുകൾ വിവിധ പ്രോഗ്രാമിങ് ഭാഷകളിൽ Ethereum പ്രോട്ടോക്കോളിൽ പലതരം പ്രായോഗിക നിർമ്മിതികളും നടത്തിയിട്ടുണ്ട്, മാത്രമല്ല അവ സ്വതവേ തുറന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയും, കമ്മ്യൂണിറ്റി സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നവയുമാണ്.
എന്താണ് സ്മാർട്ട് കരാർ?
Ethereum ബ്ലോക്ക് ചെയിനിൽ പ്രവൃത്തിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളെയാണ് സ്മാർട്ട് കോൺട്രാക്ട് എന്ന് വിളിക്കുന്നത്. ഒരു വ്യക്തി നടത്തുന്ന ട്രാൻസാക്ഷൻ വഴിയാണ് സ്മാർട്ട് കോൺട്രാക്ട് ന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. വിവിധ ആപ്ലിക്കേഷനുകൾക്ക് ഉതകുന്നവിധം Ethereum-ത്തെ പ്രാപ്തമാക്കുന്നത് ഇത്തരം പ്രോഗ്രാമുകളാണ്. ഇവ തന്നെയാണ് ഡിസെൻട്രലൈസ്ഡ് അപ്പ്ലിക്കേഷനുകളുടെയും സ്ഥാപനങ്ങളുടെയും അടിസ്ഥാനം.
സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ഒരു ഉൽപ്പന്നം നിങ്ങൾ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഉപയോഗപ്രദമെന്ന് തോന്നിയ ഒരു ഫീച്ചർ നീക്കംചെയ്തത്? Ethereum-ൽ ഒരു സ്മാർട്ട് കരാർ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, Ethereum നിലനിൽക്കുന്നിടത്തോളം കാലം ആ പ്രോഗ്രാമും പ്രവർത്തനക്ഷമമായിരിക്കും. ആ പ്രോഗ്രാമിന്റെ സൃഷ്ടാവിനുപോലും അതിനെ മാറ്റുവാൻ സാധിക്കുകയില്ല. സ്മാർട്ട് കരാറുകൾ യാന്ത്രികമായി പ്രവർത്തിക്കുന്നതിനാൽ, ഒരു വ്യക്തിയോടും വേർതിരിവ് കാണിക്കാതെ എപ്പോഴും പ്രവർത്തനസജ്ജമായിരിക്കും.
സ്‌മാർട്ട് കോൺട്രാക്ടുകളുടെ ജനപ്രീയമായ ഉദാഹരണങ്ങൾ വായ്പ നൽകുന്ന ആപ്പുകൾ, വികേന്ദ്രീകൃത ട്രേഡിംഗ് എക്‌സ്‌ചേഞ്ചുകൾ, ഇൻഷുറൻസ്, ക്വാഡ്രാറ്റിക് ഫണ്ടിംഗ്, സോഷ്യൽ നെറ്റ്‌വർക്കുകൾ, - അടിസ്ഥാനപരമായി നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുന്ന എന്തും.
Ethereum-ന്റെ ക്രിപ്റ്റോറൻസിയായ ഈഥറിനെ പരിചയപ്പെടാം
Ethereum ശൃംഖലയിലെ പല പ്രവർത്തനങ്ങൾക്കും Ethereum-ന്റെ സ്വന്തം കമ്പ്യൂട്ടറിൽ (Ethereum വിർച്വൽ മെഷീൻ എന്നറിയപ്പെടുന്നു) ചില പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഇത്തരം സേവനങ്ങൾ സൗജന്യമല്ല; ഈഥർ (ETH) എന്ന Ethereum-ന്റെ നേറ്റീവ് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചാണ് ഇത്തരം പ്രതിഫലം കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് അർത്ഥമാക്കുന്നത്, ഈ ശൃംഖലയുപയോഗിക്കാൻ നിങ്ങളുടെ കയ്യിൽ ഒരു ചെറിയ തുകയായെങ്കിലും ഈഥറിൻ്റെ ആവശ്യകതയെയാണ്.
ഈഥർ പൂർണ്ണമായും ഡിജിറ്റലാണ്, നിങ്ങൾക്ക് അത് ലോകത്തെവിടെയുമുള്ള ആർക്കു വേണമെങ്കിലും തൽക്ഷണം അയയ്ക്കുവാൻ സാധിക്കും. ഈഥറിന്റെ വിതരണം ഏതെങ്കിലും സർക്കറിൻ്റെയോ കമ്പനിയുടെയോ നിയന്ത്രണത്തിലുള്ളതല്ല- അത് വികേന്ദ്രീകൃതവും പൂർണ്ണമായി സുതാര്യവുമാണ്. ശൃംഖല സുരക്ഷിതമാക്കുന്ന സ്റ്റേക്കറുമാർക്ക് മാത്രമാണ് പ്രോട്ടോക്കോളടിസ്ഥാനത്തിൽ സൂക്ഷ്മമായ രീതിയിൽ ഈഥർ വിതരണം ചെയ്യപ്പെടുന്നത്.
വാർഷിക ഊർജ്ജ ഉപഭോഗം (TWh/yr-ൽ)
Ethereum-ന്റെ ഊർജ്ജ ഉപഭോഗത്തെക്കുറിച്ച്?
2022 സെപ്റ്റംബർ 15-ന് Ethereum-ൽ നടപ്പിലാക്കിയ മെർജ് അപ്‌ഗ്രേഡിലൂടെ Ethereum നിന്ന് എന്നതിലേക്ക് മാറ്റി.
Ethereum-ന്റെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ അപ്‌ഗ്രേഡായി കണക്കാക്കിയിരിക്കുന്ന മെർജ് Ethereum സുരക്ഷിതമാക്കാൻ ആവശ്യമായ ഊർജ്ജ ഉപഭോഗം 99.95% കുറച്ചു, വളരെ ചെറിയ കാർബൺ ചെലവിൽ കൂടുതൽ സുരക്ഷിതമായ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു. ഒരു കുറഞ്ഞ കാർബൺ ബ്ലോക്ക്ചെയിൻ ആയി നിലകൊണ്ടു എഥീറിയം തന്റെ സുരക്ഷയും വളർന്നു വികസിക്കുവാനുള്ള കഴിവും പുരോഗമിപ്പിക്കുന്നു.
ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള ഉപകരണമായി ക്രിപ്‌റ്റോ ഉപയോഗിക്കുന്നുവെന്ന് ഞാൻ കേട്ടു. ഇത് സത്യമാണോ?
ഏതൊരു സാങ്കേതികവിദ്യയേയും പോലെ, ഇതും ദുരുപയോഗം ചെയ്യപെട്ടേക്കാം. എന്നിരുന്നാലും, എല്ലാ Ethereum ഇടപാടുകളും ഒരു ഓപ്പൺ ബ്ലോക്ക്‌ചെയിനിൽ നടക്കുന്നതിനാൽ, പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളെ അപേക്ഷിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നത് അധികാരികൾക്ക് പലപ്പോഴും എളുപ്പമാണ്, ഇത് മനസ്സിലാക്കാത്തവർക്ക് Ethereum ഒരു അനാകർഷകമായ ചോയിസായിരിക്കാം.
നിയമ നിർവ്വഹണ സഹകരണത്തിനുള്ള യൂറോപ്യൻ യൂണിയൻ ഏജൻസിയായ Europol-ന്റെ അടുത്തകാലത്തെ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ അനുസരിച്ച് ക്രിമിനൽ ആവശ്യങ്ങൾക്കായി ക്രിപ്‌റ്റോ ഉപയോഗിക്കുന്നത് സാധാരണ നാണയങ്ങളെക്കാൾ വളരെ കുറവാണ്:
“നിയമവിരുദ്ധപ്രവർത്തനങ്ങൾക്കായി ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം മൊത്തത്തിലുള്ള ക്രിപ്‌റ്റോകറൻസി സമ്പദ്‌വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഉൾപെടുന്നുള്ളു, മാത്രമല്ല ഇത് പരമ്പരാഗത ധനകാര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനധികൃത നിക്ഷേപങ്ങളുടെ അളവിനേക്കാൾ താരതമ്യേന ചെറുതാണെന്നും കാണപ്പെടുന്നു.”
Ethereum-വും ബിറ്റ്കോയിനും തമ്മിലുള്ള വ്യത്യാസമെന്ത്?
2015-ൽ സമാരംഭിച്ച, Ethereum ബിറ്റ്‌കോയിനുമേൽ ചില നൂതന ആശയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയുള്ളതാണ്.
ഇവ രണ്ടും പ്രതിഫല ദാതാക്കളോ ബാങ്കുകളോ ഇല്ലാതെ ഡിജിറ്റൽ പണമിടപാടുകൾ നടത്തുവാൻ അനുവദിക്കുന്നു. പക്ഷേ Ethereum-ത്തെ പ്രോഗ്രാം ചെയ്യുവാൻ സാധിക്കും , അതിനാൽ നിങ്ങൾക്ക് അതിൻ്റെ ശൃംഖലയിൽ വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ നിർമ്മിക്കുവാനും വിന്യസിപ്പിക്കുവാനും സാധിക്കും.
മൂല്യമുള്ളത് എന്ന് നമ്മൾ കരുതുന്നതിനെ സംബന്ധിച്ച് പരസ്പരം പ്രാഥമിക സന്ദേശങ്ങൾ അയയ്ക്കുവാൻ ബിറ്റ്കോയിൻ നമ്മെ പ്രാപ്തരാക്കുന്നു. അധികാരമുപയോഗിക്കാതെ ഇപ്രകാരം മൂല്യം സ്ഥാപിക്കുക എന്നത് തന്നെ ഒരു ശക്തമായ പ്രവർത്തിയാണ്. Ethereum ഇതിനെ വിപുലീകരിച്ചു: കേവലം സന്ദേശങ്ങൾക്ക് പകരം, നിങ്ങൾക്ക് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമോ ഒരു കരാറോ എഴുതാം. സൃഷ്ടിക്കുവാനും അംഗീകരിക്കപ്പെടുവാനും കഴിയുന്ന കരാറുകൾക്ക് പരിധികളില്ല, അതുകൊണ്ട് തന്നെ Ethereum ശൃംഖലയിൽ വലിയ നവീകരണങ്ങളാണ് സംഭവിക്കുന്നത്.
Bitcoin ഒരു പേയ്‌മെന്റ് നെറ്റ്‌വർക്ക് മാത്രമായിരിക്കുമ്പോൾ തന്നെ Ethereum എന്നത് സാമ്പത്തിക സേവനങ്ങകുടേയും, ഗെയിമുകളുടേയും, സാമൂഹിക ശൃംഖലകളുടെയും, മറ്റ് ആപ്പുകളുടെയും ഒരു വിപണി പോലെയാണ് പ്രവർത്തിക്കുന്നത്.
കൂടുതൽ വായനയ്ക്ക്
ഈ ആഴ്ചയിലെ Ethereum വാർത്തകൾ - എഥീറിയം ആവാസവ്യവസ്ഥയിലെ പ്രധാന സംഭവവികാസങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പ്രതിവാര വാർത്താക്കുറിപ്പ്.
ആറ്റങ്ങൾ, സ്ഥാപനങ്ങൾ, ബ്ലോക്ക്ചെയിനുകൾ - എന്താണ് ബ്ലോക്ക്ചെയിൻന്റെ പ്രാധാന്യം?
കേർണൽ Ethereum-ന്റെ സ്വപ്നം